‘ആരെയും തോക്കിന് മുനയില്‍ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ കഴിയില്ല’; ബിജെപിയുമായും എഐഎഡിഎംകെയുമായുമുള്ള അതൃപ്തി പരസ്യമാക്കി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ; ‘സമയമാകുമ്പോള്‍ എല്ലാം പറയും; അതുവരെ കാത്തിരിക്കും’

ചെന്നൈ: തമിഴ്നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ബിജെപിയുമായുള്ള പോരു കടുപ്പിച്ച് അണ്ണാമലൈ. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാദങ്ങള്‍ തള്ളിയെങ്കിലും പാര്‍ട്ടിയില്‍ അസ്വസ്ഥനാണെന്ന സൂചനകളാണ് അണ്ണാമലൈ നല്‍കുന്നത്. ഒരാളെയും ഗണ്‍പോയിന്റില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ തമിഴ്നാട് പദ്ധതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു നടത്തിപ്പുകാരന്നെ നിലയില്‍ കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതിനു കാരണം നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വമാണ്. ശുദ്ധമായ രാഷ്ട്രീയമാണ് പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ പാര്‍ട്ടിക്കുളളില്‍ എന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി അണിയായി തുടരുമെന്നും അണ്ണാമലൈ പറയുന്നു.
തമിഴ്നാട്ടിലെ പുതിയ സഖ്യത്തെക്കുറിച്ചു പറയാന്‍ തനിക്ക് അധികാരമില്ല. എനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതേക്കുറിച്ചു പറയാന്‍ കഴിയില്ല. കൃഷിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകും. സമയം വരുമ്പോള്‍ ബാക്കി കാര്യങ്ങളെക്കുറിച്ചു സംസാരിക്കും. ആര്‍ക്കും ആരെയും ഗണ്‍പോയിന്റില്‍ പാര്‍ട്ടിയില്‍ തുടരാന്‍ പറയാന്‍ കഴിയില്ല. അത് സ്വയം സംഭവിക്കേണ്ടതാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം പണം ചെലവിട്ടാണ് രാഷ്ട്രീയപാര്‍ട്ടിയില്‍ തുടരുന്നത്. ഞാനെപ്പോഴും നേരെ സംസാരിക്കുന്നു. ഇപ്പോഴും കാത്തിരിക്കാന്‍ തയാറാണ്. ഒരു പരമ്പരാഗത രാഷ്ട്രീയക്കാരനല്ല ഞാന്‍. പലയിടത്ത് പലതു പറയാന്‍ എനിക്കു കഴിയില്ലെന്നും അണ്ണാമലൈ പറയുന്നു.
‘ഞാന്‍ കാര്‍ഷിക കുടുംബത്തില്‍നിന്നു സാമ്പത്തിക പിന്തുണയില്ലാതെ ജീവിക്കുന്ന ഒരാളാണ്. എനിക്കെങ്ങനെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കഴയുന്നത്. പ്രധാനമന്ത്രിയിലുള്ള വിശ്വാസം ഇപ്പോഴുമുണ്ട്. ചില സമയത്ത് എന്റെ ബോധ്യത്തിനു വിരുദ്ധമായി സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ചില കാര്യങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ല. കാത്തിരിക്കാം. നല്ലതു സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം’.
‘എഐഎഡിഎംകെയുടെ പ്രതികരണങ്ങളില്‍ മിണ്ടാതിരിക്കുന്നത് അമിത് ഷായ്ക്കു നല്കിയ വാക്കിനെ തുടര്‍ന്നാണ്. എന്നാല്‍, രണ്ടു മിനുട്ടു മതി എനിക്കു കാര്യങ്ങള്‍ സംസാരിക്കാന്‍. എല്ലാത്തിനും അതിരുണ്ട്. ലക്ഷ്മണ രേഖ. സമയം വരുമ്പോള്‍ സംസാരിക്കും’ അണ്ണാമലൈ പറഞ്ഞു.
പിണറായി വിജയന് ബ്രാഹ്മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേര്‍ന്ന് സംഗമത്തിന് തിരി തെളിച്ചു.
‘അയ്യപ്പനെ തൊട്ടാല്‍ വിടമാട്ടേന്‍’ എന്നാണ് പന്തളത്തെ ഭക്തജനങ്ങള്‍ തെളിയിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. പമ്പാ സംഗമത്തിലേക്ക് വിളിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ദൈവത്തെക്കുറിച്ച് പറയാന്‍ അവകാശം ഇല്ലാത്തവരാണ്. ഭഗവദ്ഗീത ഉദ്ധരിച്ചായിരുന്നു പിണറായിക്കുള്ള അണ്ണാമലൈയുടെ മറുപടി. പമ്പ പിക്നിക് സ്പോട്ടല്ലെന്നും തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ പറഞ്ഞു.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന് ഭഗവദ് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നു. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുകയാണ്. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു.
എങ്ങനെ ഉള്ളവര്‍ നരകത്തില്‍ പോകും എന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയന്. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018 ല്‍ അത്തരത്തിലുള്ള പ്രവര്‍ത്തികളാണ് പിണറായി ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു.
BJP former state president K Annamalai on Friday dismissed reports that he may launch a new party but hinted at being conflicted on his current role in the organisation. At the same time, he also said, none can put a gun to one’s head and force a person to remain in a party.
Asked about the development in the NDA in Tamil Nadu, Mr Annamalai told journalists in Coimbatore, “I am also waiting and watching as a karyakarta of the BJP.”
Mr Annamalai said, “We all have the unanimous view that the NDA should win in the Assembly elections… We saw several political developments at the memorial of Muthuramalinga Thevar on Thursday (the coming together of AIADMK rebels). I am also waiting eagerly because I joined the BJP and am continuing to be a part of it with the confidence that Prime Minister Narendra Modi and Home Minister Amit Shah will give (the State) a ‘pure’ politics. Otherwise there was no need for me to quit my job and be a party cadre.”






