വിവാദങ്ങള്‍ തീപാറും; ഇന്ത്യ-പാക് മത്സരം വീണ്ടും; ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ പരമ്പരയ്ക്ക് 14ന് കൊടിയേറും; ഇന്ത്യയും പാകിസ്താനും ഒരേ പൂളില്‍; എ ടീമിന് ടൈറ്റ് ഷെഡ്യൂള്‍

മുംബൈ: ഏഷ്യ കപ്പിലെ കൈകൊടുക്കല്‍ വിവാദവും ട്രോഫി നിരസിക്കലുമടക്കമുള്ള വിവാദത്തിന്റെ ചൂട് ആറുന്നതിനു മുമ്പേ മറ്റൊരു ഇന്ത്യ-പാക് മത്സരത്തിനു കളമൊരുങ്ങുന്നു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇതുവരെ ഏഷ്യ കപ്പ് ട്രോഫി കൈപ്പറ്റിയിട്ടില്ല. പാകിസ്താന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയുമായുള്ള ചൂടേറിയ വാക്കേറ്റത്തിനും ഇതിടയാക്കിയിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാതെ തുടരുന്നതിനിടെയാണു പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും 2025 ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ എന്നു പേരുമാറ്റിയ കളിക്കിറങ്ങുന്നത്. ഇതു മുമ്പ് എമര്‍ജിംഗ് ഏഷ്യ കപ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നു. ഇതിന്റെ ഷെഡ്യൂള്‍ വെള്ളിയാഴ്ചയാണു പുറത്തുവന്നത്. നവംബര്‍ 14 മുതല്‍ 23 വരെയാണു കളികള്‍. ഖത്തറിലെ ദോഹയിലെ വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് കളികള്‍.
ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എട്ട് എ ടീമാണ് കളിക്കിറങ്ങുന്നത്. ഇന്ത്യ എയും പാകിസ്താന്‍ എയും നവംബര്‍ 16ന് കളിക്കിറങ്ങും. ഇരു ടീമുകളും ഒരു പൂളിലാണ് ഉള്‍പ്പെടുന്നത്. ഗ്രൂപ്പ് ബിയില്‍ ഒമാനും യുഎഇയും ഉള്‍പ്പെടും. ബംഗ്ലാദേശ്-എ, ശ്രീലങ്ക-എ, അഫ്ഗാനിസ്ഥാന്‍-എ എന്നിവ ഹോങ്കോഎ ചൈന- എടീമിന്റെ ഗ്രൂപ്പിലാണുള്ളത്.
അടുത്തിടെ നടന്ന സീനിയര്‍ ഏഷ്യകപ്പിന്റെ അതേ ഗ്രൂപ്പാണിത്. എന്നാല്‍, ഫോര്‍മാറ്റില്‍ മാറ്റമുണ്ട്. സൂപ്പര്‍ ഫോര്‍ സ്‌റ്റേജിനു പകരം ഒരോ ഗ്രൂപ്പില്‍നിന്നും മുന്നിലെത്തുന്ന ടീമുകള്‍ സെമിഫൈനല്‍ കളിക്കും.
ടി20 ഫോര്‍മാറ്റില്‍തന്നെയാകും കളികള്‍. ഇന്ത്യ എ ടീമിന് ഒരേസമയം രണ്ടു ടൂര്‍ണമെന്റിലാണു കളിക്കേണ്ടിവരിക. രാജ്‌കോട്ടില്‍ സൗത്ത് ആഫ്രിക്കയുമായി നവംബര്‍ 13 മുതല്‍ 19 വരെ മത്സരമുണ്ട്. നവംബര്‍ 14ന് ഇന്ത്യന്‍ സീനിയര്‍ ടീമിന് സൗത്ത് ആഫ്രിക്കയുമായി രണ്ടു ടെസ്റ്റ് സീരീസുമുണ്ട്.
The Indian and Pakistan cricket team will once again play each other in an Asian Cricket Council (ACC) events despite teh dramatic events of the men’s Asia Cup T20 2025, where the Suryakumar Yadav-led side were not handed the trophy post their win over the Men in Green in the summit clash with Pakistan’s interiror minister Mohsin Naqvi, who is also the chief of the ACC refusing to hand over India’s deserved prize to them.
However, while that issue remains unresolved with India yet to be handed the trophy, the arch-rivals are set to play each other in the newly rebranded 2025 Asia Cup Rising Stars, which was previously known as the Emerging Asia Cup. The schedule for the latest edition was announced on Friday (October 31), with the tournament set to take place from 14th to 23rd November. All games will take place at the West End International Stadium in Doha, Qatar.






