Breaking NewsIndiaLead News

ബീഹാറിലെ ജവാനിയയില്‍ നാല്, അഞ്ച് വാര്‍ഡുകള്‍ ഇപ്പോഴില്ല ; കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിലംപൊത്തി റോഡുകള്‍ ഗര്‍ത്തങ്ങളായി ; 1500 പേര്‍ ജീവിച്ചിരുന്ന ഗ്രാമത്തിന് മുകളിലൂടെ ഇപ്പോള്‍ ഒഴുകുന്നത് നദി

ജവാനിയ: നദി സമൃദ്ധി കൊണ്ടുവരുമെന്നാണ് പറയാറ്. എന്നാല്‍ ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ നദീതട നിവാസികളെ സംബന്ധിച്ച് ദയയില്ലാതെ നദി എല്ലാം എടുത്തുകൊണ്ടു പോകുകയാണ്. ഭൂമി തട്ടിയെടുക്കുക, ജീവിതസാഹചര്യങ്ങള്‍ തട്ടിയെടുക്കുക, വീട് തകര്‍ക്കുക, മനുഷ്യരുടെ സ്വപ്നവും പ്രതീക്ഷയും ഇല്ലാതാക്കുക തുടങ്ങി ഈ ജൂലൈ മുതല്‍ ഗംഗാനദിക്കെതിരേ നാട്ടുകാരുടെ പരാതി ഏറെയാണ്.

ജവാനിയ ഇപ്പോള്‍ ചന്ദ്രനിലെ ഒരു മൈതാനം പോലെയായിട്ടുണ്ട്. വീടുകള്‍ പാതി മുറിച്ച കേക്ക് പോലെയായി. മുളങ്കാടുകള്‍ ഇല്ലാതായി. റോഡുകളില്‍ പോലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഉയര്‍ന്നുവന്ന ജലനിരപ്പ് 200 വീടുകളും രണ്ടു വാട്ടര്‍ടാങ്കുകളും രണ്ടു സ്‌കൂളുകളും മൂന്ന് ക്ഷേത്രങ്ങളും വിഴുങ്ങി. 300 ഏക്കറോളം ഭൂമിയാണ് നദി കയ്യേറിയത്. ഇവിടുത്തെ നാല്, സഞ്ച് വാര്‍ഡുകള്‍ ഇനിയില്ല. ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളും സുരക്ഷിതമല്ലെന്ന നിലയിലായിട്ടുണ്ട്. ജവാനിയ ഇപ്പോള്‍ മരവിച്ച ഇടമായി മാറി.

Signature-ad

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനേകം വെള്ളപ്പൊക്കങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമാണെന്നും ഇത്രയും വെള്ളം കണ്ടിട്ടില്ലെന്നും 81 കാരനായ ശ്രീറാം സാഹു പറയുന്നു. തന്റെ ഭൂമിയുടെ 90 ശതമാനവും ഇയാള്‍ക്ക് നഷ്ടമായി. വെള്ളപ്പൊക്കം ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. പക്ഷേ മണ്ണൊലിപ്പ് ഈ രീതിയില്‍ ഇത്രയും മോശമായിട്ടില്ലെന്നും പറഞ്ഞു. നേരത്തേ തന്നെ വീടുകള്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ഏക ആശ്വാസമെന്ന് മെമ്പര്‍ ആശിഷ് പാണ്ഡേയും പറഞ്ഞു.

ജവാനിയുടെയുടെ എല്ലാ ഹൃദയങ്ങളിലും വലിയയൊരു വിടവ് ഉണ്ടാക്കിയാണ് ഗംഗ ഇപ്പോള്‍ പോകുന്നത്. വീടുകള്‍ സാമ്പത്തിക നഷ്ടം മാത്രമല്ല ഉണ്ടാക്കുന്നത്. എല്ലാവരും ജീവിക്കുകയും വളരുകയും സ്നേഹം പങ്കിടുകയും ചെയ്ത ഗ്രാമീണരെ പോലും പലയിടത്താക്കി. മിക്കവര്‍ക്കും ഇത് സഹിക്കാന്‍ കഴിയുന്നില്ല. ഇവിടെ താമസിച്ചിരുന്ന മിക്കവര്‍ക്കും വീട് നഷ്ടമായി. എല്ലാവരും ഒരു കിലോമീറ്റര്‍ അകലെ ക്യാമ്പുകല്‍ലാണ്. ഇടുങ്ങിയ ഒരു സ്ഥലത്ത് വിശാലമായ ടെന്റ് കെട്ടിയതാണ് ക്യാമ്പ്. ഇവിടെ ഉള്ളയിടത്താണ് എല്ലാം വെച്ചിരിക്കുന്നത്.

എട്ടുമുറികള്‍ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന സന്ദീപിന്റെ കുടുംബം ഇപ്പോള്‍ ക്യാമ്പിലാണ്. ഇവരുടെ വീട്ടിലെ നാലുപേര്‍ നദിയില്‍ ഒഴുകിപ്പോയി. പിതാവ് ജീവിതകാലം മുഴുവന്‍ പണിയെടുത്താണ് ഒരു വീടു വെച്ചത്. 20 ഏക്കറോളം ഭൂമിയുണ്ടായിരുന്ന പവന്‍ ഠാക്കൂര്‍ ഇപ്പോള്‍ വീടുപോലും ഇല്ലാത്തയാളാണ്. ഭൂമിയുമില്ല ജോലിയുമില്ല. യാദവര്‍, ബ്രാഹ്‌മണര്‍, ബിന്ദുകള്‍, ഗോണ്ടുകള്‍, ഭൂമിഹര്‍ തുടങ്ങി വിവിധ ജാതിയിലും സമുദായത്തിലും പെട്ട 1500 വോട്ടര്‍മാരാണ് ജവാനിയയില്‍ ഉണ്ടായിരുന്നത്. ഷാപുര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമാണിത്. രണ്ടുതവണ എംഎല്‍എ ആയ രാഹുല്‍ തിവാരിയാണ് ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി.

ഭോജ്പുരി നടനും പാട്ടുകാരനുമായ പവന്‍ സിംഗ് 1500 ടെന്റുകള്‍ നിര്‍മ്മിക്കാന്‍ 2000 മുളകളാണ് അടുത്തിടെ ഗ്രാമീര്‍ക്ക് നല്‍കിയത്. ഈ ഗ്രാമത്തിലുള്ളവര്‍ക്കൊപ്പമായിരുന്നു ഇത്തവണ ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ ദീപാവലി ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: