മൂന്ന് ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ക്ക് വേര്‍പിരിയാന്‍ കഴിയുന്നില്ല ; ജീവിതത്തില്‍ ഉടനീളം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു ; രണ്ടു യുവതികളെയും ഒരേ വേദിയില്‍ യുവാവ് വിവാഹം കഴിച്ചു ; ഒരു കുഴപ്പുവമില്ലെങ്കില്‍ പിന്നെന്താണ് പ്രശ്‌നമെന്ന് നാട്ടുകാര്‍

ബംഗലുരു: ഉറ്റസുഹൃത്തുക്കളായ രണ്ടു യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് വിവാഹം ചെയ്തിരിക്കുകയാണ് യുവാവ്. ഒക്‌ടോബര്‍ 16 ന് നടന്ന അസാധാരണ ചടങ്ങില്‍ 25 കാരനായ വസീം ഷെയ്ഖ് എന്ന യുവാവാണ് ചിത്രദുര്‍ഗയിലെ ഹൊറാപ്പേട്ടിലെ എം.കെ. പാലസില്‍ നടന്ന ചടങ്ങില്‍ വിവാഹം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്.
ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദര്‍ എന്നീ യുവതികളെയാണ് വസീം ഒരേ വേദിയില്‍ വിവാഹം കഴിച്ചത്്. വിവാഹത്തില്‍ ഒരേ തരം വേഷം ധരിച്ചെത്തിയ യുവതികള്‍ വരനോടൊപ്പം സന്തോഷത്തോടെ കൈപിടിച്ചു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. മൂന്ന് കുടുംബങ്ങളും പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹചടങ്ങുകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ചടങ്ങില ഉടനീളം സന്തോഷത്തോടെയാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആ ദിവസത്തെ സന്തോഷപൂര്‍ണ്ണമാക്കിയതും.
മൂന്നുപേരും ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നും ആഴത്തിലുള്ള വൈകാരികബന്ധം അവര്‍ തമ്മിലുണ്ടെന്നും തമ്മില്‍ പിരിയുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.






