കൃഷിമന്ത്രിക്കെതിരേ എസ്എഫ്ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും ; മന്ത്രിമാര്‍ക്കെതിരേ മുഖ്യമന്ത്രിയും മുഖ്യമന്ത്രി ബിജെപിക്കാരനായെന്ന് സിപിഐയും ; കേരളത്തിന്റെ ഗതികേട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ പദവി അവകാശവാദത്തെ പരിഹസിച്ച് യൂത്ത്കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി. കൃഷിമന്ത്രിക്കെതിരേ എസ്എഫ്ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും സമരം നടത്തുകയും മുഖ്യമന്ത്രി യോഗം ബഹിഷ്ക്കരിക്കുകയും ചെയ്തിട്ടും നമ്പര്‍ വണ്ണാണെന്ന് അവകാശപ്പെടുന്നെന്ന് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം.
പി എംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. സിപിഐക്കാരനായ കൃഷി വകുപ്പ് മന്ത്രി രാജിവെക്കാന്‍ എസ്എഫ്ഐ സമരം ചെയ്യുന്നു. സിപിഎംകാരനായ വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐയും പറയുന്നു, മന്ത്രിമാര്‍ക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സര്‍ക്കാര്‍ നമ്പര്‍ വണ്‍ വണ്‍ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്
എസ്.എഫ്.ഐ കാര്‍ഷിക വകുപ്പ് മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു.
എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു.
സി.പി.ഐ പറയുന്നു മുഖ്യമന്ത്രി പി എം ശ്രീ വഴി ശ്രീ. പി എം ന്റെ അടുത്ത ആളായി ബി.ജെ.പിക്കാരുടെ ആളായി എന്ന്.
മുഖ്യമന്ത്രിയാണെങ്കില്‍ തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ അറിയില്ല എന്നും പറഞ്ഞ് വിളിച്ച യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോകുന്നു.
എന്നിട്ട് ഇവര്‍ പറയുവാണ് ഈ സര്‍ക്കാര്‍ നമ്പര്‍ 1 ആണെന്ന്.
കേരളത്തിന്റെ ഒരു ഗതികേട്..






