Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഏതൊക്കെ വിദേശ സൈനികര്‍ ഗാസയില്‍ എത്തുമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു; എതിര്‍പ്പ് ഹമാസുമായി ബന്ധമുള്ള തുര്‍ക്കിയോട്; മരിച്ച ബന്ദികളെ കൈമാറാതെ ഹമാസ്; അനുദിനം ദുര്‍ബലപ്പെട്ട് വെടിനിര്‍ത്തല്‍

ജെറുസലേം: ഏതൊക്കെ വിദേശസേനകള്‍ ഗാസയിലേക്കുള്ള രാജ്യാന്തര സൈന്യത്തിന്റെ ഭാഗമാകണമെന്നത് ഇസ്രയേല്‍ തീരുമാനിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പദ്ധതിയനുസരിച്ച് വെടിനിര്‍ത്തല്‍ പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് രാജ്യാന്തര സൈന്യം രൂപീകരിക്കുന്നത്. കരാറിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനത്തിന്റെ പട്ടികയിലാണ് ഇതു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹമാസ് ആയുധം താഴെവയ്ക്കണമെന്ന നിബന്ധനയും ഇക്കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഏതൊക്കെ അറബ് രാജ്യങ്ങള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. ഹമാസ് ആയുധം താഴെ വയ്ക്കാതെ സ്വന്തം സൈന്യത്തെ അപകടകരമായ സാഹചര്യങ്ങളിലേക്ക് അയയ്ക്കാന്‍ രാജ്യങ്ങള്‍ തയാറാകില്ലെന്നും സൂചനയുണ്ട്. അമേരിക്കന്‍ സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ, ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവ സൈന്യത്തെ അയയ്ക്കുമെന്നാണു വിവരം.

Signature-ad

‘ഞങ്ങളാണ് ഇപ്പോള്‍ സുരക്ഷ തീരുമാനിക്കുന്നത്. രാജ്യാനന്തര സേനയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന കാര്യത്തിലും ഇസ്രയേല്‍ തീരുമാനമെടുക്കും. അവരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിലും തീരുമാനമെടുക്കു’മെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയ്ക്കുകൂടി സ്വീകാര്യമാകുന്ന സൈന്യത്തെയാകും രൂപീകരിക്കുകയെന്നും നെതന്യാഹു പാര്‍ലമെന്റില്‍ വ്യക്തമാക്കി.

2023 ഒക്‌ടോബര്‍ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഗാസയുടെ കരമേഖലയും വ്യോമ മേഖലയും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. സൈന്യത്തിലെ തുര്‍ക്കിയുടെ സാന്നിധ്യമാണ് ഇസ്രയേല്‍ പ്രധാനമായും എതിര്‍ക്കുന്നതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരിക്കല്‍ ശക്തമായിരുന്ന തുര്‍ക്കി- ഇസ്രയേല്‍ ബന്ധം ഗാസ യുദ്ധത്തോടെയാണു വഷളായത്. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ രൂക്ഷമായ ഭാഷയിലാണ് ഇസ്രയേലിനെതിരേ രംഗത്തുവന്നത്.

ഇസ്രയേലിനുകൂടി താത്പര്യപ്പെടുന്ന സൈന്യത്തെ മാത്രമാകും രൂപീകരിക്കുകയെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തുര്‍ക്കിയുടെ പങ്കാളിത്തത്തെ കുറിച്ച് റൂബിയോ പ്രതികരിച്ചില്ല. ഇസ്രയേലും മറ്റു പങ്കാളിത്ത രാജ്യങ്ങളും ചേര്‍ന്നാകും ഗാസയുടെ ഭരണം നടത്തുക. ഇതില്‍ ഹമാസിനു പങ്കാളിത്തമുണ്ടാകില്ലെന്നും യുഎന്‍ അംഗീകാരത്തോടെയുള്ള സൈന്യത്തെ രൂപീകരിക്കാനുള്ള പദ്ധതിയാണ് ആലോചിക്കുന്നതെന്നും റൂബിയോ വ്യക്തമാക്കിയിരുന്നു.

ഹമാസിന്റെ നിരായുധീകരണം തന്നെയാണ് അമേരിക്കയുടെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളി. ഇസ്രയേല്‍ സൈന്യം അല്‍പം പിന്‍മാറിയതിനു പിന്നാലെ ഹമാസ് ഗോത്ര വിഭാഗങ്ങളെ കൊന്നൊടുക്കുന്നത് ആരംഭിച്ചു. രൂക്ഷമായ ആക്രമണമാണ് ഈ വിഭാഗങ്ങള്‍ക്കെതിരേ നടത്തുന്നത്.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ എവിടെയെന്നു ഹമാസിനു വ്യക്തമായി അറിയാമെന്നും വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകാന്‍ ഇവ കൈമാറുന്നതു വൈകിക്കുന്നെന്നുമാണ് ഇസ്രയേലിന്റെ ആരോപണം. നിലവില്‍ ഈജിപ്റ്റിന്റെ ടെക്‌നിക്കല്‍ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇത് ഇസ്രയേലിന്റെ അനുമതിയോടെയാണ് നടക്കുന്നത്.

 

Prime Minister Benjamin Netanyahu said on Sunday Israel would determine which foreign forces it would allow as part of a planned international force in Gaza to help secure a fragile ceasefire under U.S. President Donald Trump’s plan. It remains unclear whether Arab and other states will be ready to commit troops, in part given the refusal of Palestinian Hamas militants to disarm as called for by the plan, while Israel has voiced concerns about the make-up of the force.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: