Breaking NewsIndiaLead NewsWorld

ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പുരുഷ സന്ദര്‍ശകനെ പീഡിപ്പിച്ചു ; ഇന്ത്യന്‍ നഴ്സിന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷയും ചൂരല്‍പ്രയോഗവും

സിംഗപ്പൂര്‍: ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ എത്തിയയാളെ പീഡിപ്പിച്ചെന്ന കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ നഴ്‌സിന് ജയില്‍ശിക്ഷ. സിംഗപ്പൂര്‍ പ്രീമിയം ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന എലിപ്പെ ശിവ നാഗു എന്ന 34 കാരി ഇന്ത്യന്‍ പൗരന്‍ ലൈംഗിക പീഡനക്കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ അടിയും ശിക്ഷ വിധിച്ചു.

ജൂണില്‍ റാഫിള്‍സ് ആശുപത്രിയില്‍ ഒരു പുരുഷ സന്ദര്‍ശകനെ ലൈംഗികമായി പീഡിപ്പിച്ചതായി 34 കാരിസമ്മതിച്ചു. 2025 ജൂണ്‍ 21 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം എലിപ്പിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതി എലിപ്പിന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ പ്രഹരവും വിധിച്ചിരിക്കുകയാണ്.

Signature-ad

കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ നഴ്‌സിംഗ് ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18 ന് ഇര നോര്‍ത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയില്‍ തന്റെ മുത്തച്ഛനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു യുവാവ്. എന്നാല്‍ ഇരയെ ‘അണുവിമുക്തമാക്കാന്‍’ സഹായിക്കാം എന്ന വ്യാജേനെയായിരുന്നു പീഡനം. ഇരയുടെ പ്രായം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കോടതി രേഖകളില്‍ നിന്ന് നീക്കം ചെയ്തു. വൈകുന്നേരം 7.30 ഓടെയാണ് സംഭവം.

ഇര രോഗിയുടെ ടോയ്‌ലറ്റില്‍ കയറി, എലിപ്പെ നാഗുവും കൂട്ടത്തില്‍ കയറി. പിന്നീട് ഇരയെ ‘അണുവിമുക്തമാക്കാന്‍’ ആഗ്രഹിക്കുന്നതിന്റെ പേരില്‍, എലിപ്പ് കൈയില്‍ സോപ്പ് പുരട്ടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇര ഞെട്ടിപ്പോയതിനാല്‍ അനങ്ങിയില്ലെന്ന് കോടതി കേട്ടു. പീഡനത്തിന് ശേഷം ഇര പിന്നീട് മുത്തച്ഛന്റെ കിടക്കയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: