ഓസീസിനെ പരമ്പര തൂത്തുവാരാന്‍ രോഹിതും കോഹ്ലിയും അനുവദിച്ചില്ല ; മൂന്നാമത്തെ ഏകദിനത്തില്‍ ശക്തമായി തിരിച്ചടിച്ചു ; മുന്‍ നായകന്മാര് മികച്ച പ്രകടനവുമായി ഇന്ത്യയെ നയിച്ചു

സിഡ്നി: ഓസ്ട്രേലയയെ പരമ്പര തൂത്തുവാരാന്‍ അനുവദിക്കാത്ത ഇന്ത്യ അവസാന ഏകദിനത്തില്‍ ശക്തമായി തിരിച്ചുവന്നു. ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യ ഒമ്പത് വിക്കറ്റിന് സ്വന്തമാക്കി. സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയതിന് പിന്നാലെ മറ്റൊരു മുന്‍ നായകന് വിരാട്കോഹ്ലി അര്‍ദ്ധശതകവും നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം വിക്കറ്റില്‍ കൂട്ടുകൂടിയ വിരാട്കോഹ്ലയും രോഹിതും 19 ാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണ് നേടിയത്.
തുടര്‍ച്ചയായി 18 ാം മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യയെ ഓസീസ് ബൗളിംഗിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ 236 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഈ സ്്കോര്‍ മറികടന്നു. രോഹിത് ശര്‍മ്മ 121 റണ്‍സുമായും വിരാട്കോഹ്ലി 74 റണ്‍സുമായും പുറത്താകാതെ നിന്നു. 24 റണ്‍സ് എടുത്ത നായകന് ശുഭ്മാന്‍ ഗില്ലിനെ മാത്രമായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്.
125 പന്തുകളില്‍ നിന്നുമായിരുന്നു രോഹിതിന്റെ 121. മൂന്ന് സിക്സറുകളും 13 ബൗണ്ടറികളും രോഹിത് അടിച്ചുകൂട്ടി. വിരാട്കോഹ്ലി 81 പന്തില്‍ 74 റണ്‍സ് എടുത്തു. ഏഴു ബൗണ്ടറികള്‍ വിരാട്കോഹ്ലിയുടെ ബറ്റില്‍ നിന്നും പറന്നു. നേരത്തേ ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 236 ല്‍ ഒതുങ്ങി. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ ഓസീസ് നിരയില്‍ മാറ്റ് റാന്ഷയ്ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 58 പന്തുകളില്‍ 56 റണ്‍സ് അടിച്ച അദ്ദേഹത്തെ വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 41 റണ്‍സ് എടുത്ത മിച്ചല്‍ മാര്‍ഷിനെ അര്‍ഷിത് പട്ടേലാണ് പുറത്താക്കിയത്.
മാത്യൂഷോര്‍ട്ട് 30 റണ്‍സിന് വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിരാട്കോഹ്ലിയുടെ കയ്യിലെത്തിയപ്പോള്‍ 29 റണ്‍സ് എടുത്ത ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണയുടെ കയ്യില്‍ എത്തിച്ചു. അലക്സ് കാരി 24, കൂപ്പര്‍ കോണ്‍ലി 23 നും പുറത്തായി. രണ്ടുപേരെയും ഹര്‍ഷിത് റാണ പുറത്താക്കി. ശ്രേയസ് അയ്യര്‍ക്കും കോഹ്ലിയ്ക്കുമായിരുന്നു ക്യാച്ചുകള്‍. ഒരു റണ്‍സ് എടുത്ത മിച്ചല്‍ ഓവനെയും ഹര്‍ജിത് പുറത്താക്കി. രോഹിത് ശര്‍മ്മയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ 2-1 ന് പരമ്പര എത്തിക്കാനും ഇന്ത്യയ്ക്കായി.
ഹര്‍ഷിത് റാണയുടെ മികച്ച ബൗളിംഗായിരുന്നു ഓസീസിനെ വിഷമിപ്പിച്ചത്. 8.4 ഓവര്‍ എറിഞ്ഞ റാണ 39 റണ്‍സ് നല്കി നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടും ബാക്കി ബൗളര്‍മാര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.





