Breaking NewsCrimeKeralaLead NewsNEWS

കേരളത്തിലെ ഉന്നതര്‍ക്കും പങ്ക്, ലാഭമുണ്ടാക്കിയത് അഞ്ചംഗസംഘം; തനിക്കൊന്നും കിട്ടിയില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ; ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടന്നത് ബംഗലുരുവില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടത്തിയത് ബംഗലുരു വില്‍ വെച്ചാണെന്നും കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വര്‍ ണ്ണക്കൊള്ളയില്‍ ആദ്യ ഗൂഢാലോചന നടത്തിയത് കല്‍പേഷ് ഉള്‍പ്പെടെയുള്ള കര്‍ണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതരു ണ്ടെ ന്നാണ് പറഞ്ഞിട്ടുള്ളത്.

ഈ ഇടപാടില്‍ തനിക്ക് വലിയ ലാഭമൊന്നും ഉണ്ടായില്ലെന്നും അഞ്ചംഗസംഘമാണ് വന്‍ സാമ്പത്തീകനേട്ടമുണ്ടാക്കിയെന്നും പ്രത്യേക അന്വേഷണ സംഘത്തോട് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. കേസില്‍ നിര്‍ണായകമാകുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.

Signature-ad

പാളികള്‍ കൈമാറിയതിലെ രേഖകള്‍ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാന്‍ എസ്ഐടി നീക്കം നടത്തുന്നുണ്ട്. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തി. മൊബൈല്‍, ലാപ്ടോപ്, വീട്ടിലുള്ള രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു. യാത്രാവിവരങ്ങള്‍ അടക്കമുള്ളവയുടെ രേഖകള്‍ ശേഖരിച്ചെന്നാണ് വിവരം.

പോറ്റിക്ക് വേണ്ടി ഉടന്‍ അഭിഭാഷകന്‍ ജോയിന്റ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവിലുള്ള കസ്റ്റഡി രണ്ടാമത്തെ കേസില്‍ കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. പോറ്റി സ്വര്‍ണ്ണക്കൊള്ളയില്‍ നിരപരാധിയാണെന്നാണ് അഭിഭാഷകന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: