ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തഴഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഹമ്മദ് ഷമിയുടെ പ്രതികാരം ; രഞ്ജിയില്‍ മിന്നും പ്രകടനത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ്, വീഴ്ത്തി

കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തനിക്ക് അവസരം നല്‍കാതിരുന്ന ബിസിസിഐയ്ക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശക്തമായ മറുപടി. രഞ്ജി ട്രോഫിയിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ചു. ഉത്തരാഖണ്ഡിനെതിരെ 10 ഓവര്‍ എറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
ഇന്ത്യന്‍കുപ്പായത്തില്‍ അവസാനമായി ഷമി കളിച്ചത് ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. ഫിറ്റ്‌നസ് മോശമായതുകൊണ്ടാണ് ഓസീസിനെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്താതി രുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഫിറ്റ്നസ് ഇല്ലെങ്കില്‍ രഞ്ജി എങ്ങിനെയാണ് കളിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്്. അതേസമയം ഐപിഎല്ലില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്നത് മുതല്‍ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്് . രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഷമിയിപ്പോള്‍.
നേരത്തെ ടെസ്റ്റ് ടീമിലും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ” ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ എന്റെ കൈകളിലല്ല. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കില്‍, ഞാന്‍ ഇവിടെ പശ്ചിമ ബംഗാളിനു വേണ്ടി കളിക്കില്ല. നാല് ദിവസത്തെ രഞ്ജിട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെങ്കില്‍, 50 ഓവര്‍ മത്സരവും കളിക്കാന്‍ സാധിക്കും.
എന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കേണ്ടത് എന്റെ ജോലിയല്ല. എന്‍സിഎയില്‍ (സെന്റര്‍ ഓഫ് എക്‌സലന്‍സ്) പോയി മത്സരങ്ങള്‍ക്കായി തയ്യാറാവുകയാണ് എന്റെ ജോലി. ഫിറ്റ്നെസിനെ കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കുകയോ ഒരു അപ്‌ഡേറ്റ് ആവശ്യപ്പെടുകയോ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമല്ല,’ ഷമി പറഞ്ഞു.






