രഞ്ജിട്രോഫി കേരളാടീമിനെ ഇത്തവണ അസ്ഹറുദ്ദീന്‍ നയിക്കും ; റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി സഞ്ജു ; പരിശീലനത്തിനെത്താത്ത ബേസില്‍ തമ്പി പുറത്തായി

തിരുവനന്തപുരം: കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കടന്ന കേരളത്തിന്റെ രഞ്ജിട്രോഫി ടീമിലേക്ക് ഇന്ത്യന്‍താരം സഞ്ജു വി സാംസണ്‍ മടങ്ങിയെത്തി. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച ചരിത്രനേട്ടത്തിനുടമായയ സച്ചിന്‍ ബേബിയില്‍ നിന്നുമാണ് അസ്ഹറുദ്ദീന്‍ നായകസ്ഥാനം ഏറ്റെടുത്തത്.
ബി. അപരജിത്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിനായുള്ള 15 അംഗ ടീമിനെ വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ചപ്പോള്‍ പരിക്കുമൂലം തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന പ്രമുഖ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ ഒഴിവാക്കി. സാംസണിന്റെ അവസാന റെഡ്-ബോള്‍ മത്സരം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ണാടകയ്ക്കെതിരെയായിരുന്നു.
ഓള്‍റൗണ്ടര്‍ അഭിഷേക് പി. നായര്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള തന്റെ ആദ്യ വിളി ലഭിച്ചു. പരിശീലകന്‍ അമയ് ഖുറേഷ്യയെ ആകര്‍ഷിച്ച അഭിഷേക്, ഒരു ഇടംകൈയ്യന്‍ ഓപ്പണിംഗ് ബാറ്ററും വലംകൈയ്യന്‍ മീഡിയം പേസറുമാണ്. കഴിഞ്ഞ സീസണില്‍ പുതുച്ചേരിയെ പ്രതിനിധീകരിച്ച അങ്കിത് ശര്‍മ്മ ഈ സീസണില്‍ കേരളത്തിനായി അതിഥി താരമായി കളിക്കും. കര്‍ണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഢ്, ഗോവ എന്നിവര്‍ ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് ബി-യിലാണ് കേരളം.
കേരള ടീം:
മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), ബി. അപരജിത്ത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു വി. സാംസണ്‍, റോഹന്‍ എസ്. കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ്മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്‍, ഷൗണ്‍ റോജര്‍, അഭിഷേക് പി. നായര്‍.






