മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം ; രാജസ്ഥാനിലും ഗുജറാത്തിലും 1000 കോടികള്‍ അനുവദിച്ചല്ലോയെന്ന് ഹൈക്കോടതി ; ചിറ്റമ്മനയം വേണ്ടെന്നും നിര്‍ദേശം

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരോട് ചിറ്റമ്മനയം കാണിക്കരു തെന്ന് കേന്ദ്രസര്‍ക്കാരിനോട്് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേറ്റയറ്റം അസ്വ സ്ഥതപ്പെടുത്തുന്നതാണെന്നും കാരുണ്യം ചോദിക്കുകയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞുവരുന്നതെന്ന് എഴുതിതള്ളാന്‍ താല്‍പ ര്യമില്ലെങ്കില്‍ അത് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും അധികാരമില്ല എന്ന ന്യായം അല്ല പറയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സമാന അവസ്ഥ നേരിട്ട ഗുജറാത്ത്, ഹരിയാ ന, മദ്ധ്യപ്രദേശ് എന്നിവര്‍ക്ക് ആയിരം കോടികള്‍ പണം അനുവദിച്ചല്ലോ എന്ന് കോടതി ചോദിച്ചു.
വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിനോട് ‘ഫെന്റാസ്റ്റിക്’ എന്ന പരിഹാസമായിരുന്നു കോടതിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറണമെന്നും അവരെ കക്ഷിച്ചര്‍ക്കാം എന്നും കോടതി പറഞ്ഞു. അവരുടെ മറുപടി തൃപത്കാരം അല്ലെങ്കില്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് ഇടുമെന്നും പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാകി ല്ലെന്നായിരുന്നു നേരമത്ത കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നല്‍കിയത്. ഇത് കോടതി തള്ളുകയും ചെയ്തു. നിയമമനുസരിച്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.






