IndiaTRENDING

24 മണിക്കൂറിനിടെ 12,885 കോവിഡ് കേസുകള്‍; 461 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 12,885 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,21,025 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 461 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,59,652 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 15,054 പേര്‍ രോഗമുക്തി നേടി.

ഇതോടെ ആകെ 3,37,12,794 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,48,579 സജീവകേസുകളാണ് ചികിത്സയിലുളളത്. ഇതുവരെ 61,23,46,767 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,07,63,14,440 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: