Breaking NewsCrimeIndiaLead NewsNEWSNewsthen Specialpolitics

സ്ത്രീകള്‍ക്ക് എതിരായ ആസിഡ് ആക്രമണങ്ങള്‍ പെരുകി മമതാ ബാനര്‍ജിയുടെ പശ്ചമബംഗാള്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍; കുടുംബത്തിനുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കണക്കുകള്‍

കൊല്‍ക്കത്ത: രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണം നടക്കുന്ന സംസ്ഥാനമായി മമതാ ബാനര്‍ജിയുടെ പശ്ചിമബംഗാള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കുറവു വന്നിട്ടുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അപകടാവസ്ഥയില്‍ ജീവിക്കുന്നതും പശ്ചമ ബംഗാളിലാണെന്നു ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

2023ല്‍ രാജ്യത്താകെ 207 ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ 57 എണ്ണവും ബംഗാളിലാണ്. രാജ്യത്ത് ആകെ നടക്കുന്ന ആസിഡ് ആക്രമണങ്ങളില്‍ 27.5 ശതമാനവും മമതയുടെ സംസ്ഥാനത്താണ്.

Signature-ad

രാജ്യത്തെ ജനസംഖ്യയില്‍ നാലാമതുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 2022 ലെ എന്‍സിആര്‍ബി റെക്കോഡ് അനുസരിച്ച് 48 ആസിഡ് ആക്രമണങ്ങള്‍ നടന്നു. ഇതില്‍ 52 മുകളില്‍ ആളുകള്‍ക്കു മാരകമായി പൊള്ളലേറ്റു. ഈ സമയം രാജ്യത്ത് ആകെ നടന്നത് 202 ആക്രമണങ്ങള്‍ മാത്രമാണ്. 2018നു ശേഷം ബംഗാളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തെ അതിജീവിച്ചവരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം സംസ്ഥാനത്തെ അനധികൃത ആസിഡ് വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികള്‍ ആസിഡ് വില്‍പന നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നു സുപ്രീം കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ആര്‍ക്കൊക്കെയാണു വിറ്റതെന്നും വിലാസമടക്കം രേഖപ്പെടുത്തണം.

നിലവില്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. 2025 ദുര്‍ഗ പൂജയ്ക്കിടെയാണ് ഏറ്റവുമൊടുവില്‍ ആസിഡ് ആക്രമണങ്ങള്‍ നടന്നത്. ഇതിനു പുറമേ, 34,691 ക്രിമിനല്‍ കേസുകള്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ പേരില്‍ ബംഗാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2022നെ അപേക്ഷിച്ചു നേരിയ കുറവുമാത്രമാണിത്.

ഒരുലക്ഷത്തിന് ആനുപാതികമായ കുറ്റകൃത്യ നിരക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് 71.3 ശതമാനമാണ്. 4.86 കോടി ജനസംഖ്യയാണ് ബംഗാളില്‍. കുടുംബത്തിനുള്ളിലെ ആക്രമണങ്ങളുടെ നിരക്കും ഉയര്‍ന്നതാണ്. വീടുകളില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവും മുന്നില്‍. രണ്ടാം സ്ഥാനത്തു ബംഗാളുമുണ്ട്.

west-bengal/west-bengal-tops-country-in-acid-attacks-crime-against-women-drops-marginally-reveals-latest-ncrb-data

Back to top button
error: