‘സി എം വിത്ത് മി സിറ്റിസണ്‍’ കണക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു ; പരാതികള്‍ റെക്കോര്‍ഡ് ചെയ്തശേഷം 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരനെ തിരിച്ചു വിളിക്കുന്ന പരിപാടി

മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്‍ക്കു നേരിട്ടു സംസാരിക്കാന്‍ അവസരമൊരുക്കുന്ന ‘സി എം വിത്ത് മി സിറ്റിസണ്‍’ കണക്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
അയക്കുന്ന പരാതികള്‍ റെക്കോര്‍ഡ് ചെയ്തശേഷം 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരനെ തിരിച്ചു വിളിക്കുകയും സാധ്യമായ നടപടികള്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്ന പരിപാടിയാണ്.
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. തിരുവനന്തപുരം വെള്ളയമ്പലത്ത് പഴയ എയര്‍ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ജനാധിപത്യത്തില്‍ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണെന്നും ഓരോ വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി, മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറക്കി. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ കവിഞ്ഞ് സര്‍ക്കാരിന് ഒന്നുമില്ല.
”സി എം വിത്ത് മീ” എന്നാല്‍ സര്‍ക്കാര്‍ അപ്പാടെ ഒപ്പം എന്നാണ് അര്‍ത്ഥം. പൊതുജനവും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയത്തില്‍ വിടവുണ്ടാകാന്‍ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍നടപടികളും അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സദാ ഉണര്‍ന്നിരിക്കുന്ന ടീമിനെ ”സി എം വിത്ത് മീ”ക്കായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ അങ്ങനെ പരിഹരിക്കും.
തീര്‍പ്പാക്കിയ ഫയല്‍ അദാലത്ത് നടപ്പാക്കി. മന്ത്രിമാര്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടും. ജനങ്ങള്‍ ഭരണത്തില്‍ പങ്കാളികള്‍ ആവുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.





