KeralaNEWSPravasiWorld

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചുമികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു.

Signature-ad

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നാസർ കോഴിത്തൊടി, അബ്ദുൽ ഖാദർ എറണാകുളം, ജലീഷ് കാളികാവ്, ഗഫൂർ വണ്ടൂർ, മുസ്തഫ ചേളാരി, എം ടി അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടുകാവിൽ, സിപി മുജീബ് കാളികാവ്, സൽമാൻ ചോക്കാട്, എന്നിവർ സംസാരിച്ചു.
സെക്രട്ടറി യു. എം ഹുസൈൻ മലപ്പുറം സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. നൗഷാദ് ബഡ്ജറ്റ് അനസ് തുവ്വൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: