Breaking NewsKeralaLead NewsNEWS

ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു; സംസ്‌കാരം നാളെ 10 ന്

കണ്ണൂര്‍: മാടായി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ഇ ദാമോദരന്‍ മാസ്റ്റര്‍ (83) അന്തരിച്ചു. മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍ ധന്യ സുധീര്‍. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍ മാസ്റ്റര്‍, റിട്ടയര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നീവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള സ്വവസതിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: