ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസം, ത്രിപുര, കര്‍ണാടക, ഗോവ, ഉത്തര്‍പ്രദേശ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളാണ് നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സര്‍ക്കാരുകള്‍ ലിറ്ററിന് ഏഴ് രൂപ ഇന്ധന വില കുറയുന്ന നിലയില്‍ ഇടപെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ലിറ്ററിന് രണ്ട് രുപ കുറയുന്ന നിലയില്‍ മൂല്യ വര്‍ദ്ധിത നികുതിയില്‍ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ദാമി പ്രഖ്യാപിച്ചു. മൂല്യ വര്‍ദ്ധിത നികുതിയില്‍ സംസ്ഥാനം വരുത്തുന്ന മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ജയറാം താക്കൂര്‍ പ്രതികരിച്ചു.
പെട്രോളിനും ഡീസലിനും ലിറ്റരിന് 7 രുപ കുറയ്ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശില്‍ 12 രൂപ കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.