Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

സഞ്ജുവിന്റെ ക്യാച്ച് കത്തുന്നു; ഹസ്തദാന വിവാദത്തിനു പിന്നാലെ ഐസിസിക്കു വീണ്ടും പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ്; രൂക്ഷ വിമര്‍ശനവുമായി വഖാര്‍ യൂനുസും വസീം അക്രവും

ഒരു പ്രത്യേക കോണില്‍നിന്നു നോക്കുമ്പോള്‍ ബോള്‍ നിലത്തുകുത്തിയ ശേഷമാണ് സഞ്ജുവിന്റെ കൈകളിലേക്ക് എത്തുന്നത് എന്നു തോന്നും. വിക്കറ്റ് കീപ്പറുടെ വിരലുകള്‍ പന്തിന് അടിയിലുണ്ടെന്ന നിഗമനത്തിലാണ് ടിവി അംപയര്‍ ഔട്ടാണെന്ന് ഉറപ്പിച്ചത്

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ തേഡ് അംപയറുടെ തീരുമാനത്തിനെതിരേ ഐസിസിക്കു പരാതി നല്‍കി പാകിസ്താന്‍. നേരത്തേ കൈകൊടുക്കല്‍ വിവാദത്തിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു പരാതി നല്‍കിയിരുന്നു. ഇക്കുറി ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ സഞ്ജു എടുത്ത വിവാദ ക്യാച്ചിന്റെ പേരിലാണു പരാതി. വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ പുറത്താകലാണ് വന്‍ വിവാദത്തിനു വഴിവച്ചത്.

ഇതിനെതിരേ മുന്‍ പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിതിരിക്കുകയാണ്. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നാണ് കമന്ററിക്കിടെ ഇരുവരും തുറന്നടിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പാകിസ്താന്റെ ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും വലിയ വിവാദം. വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവര്‍ ആരംഭിച്ചത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ഫഖര്‍ സമാനും (ആറു ബോളില്‍ 11) സാഹിബ്സദ ഫര്‍ഫാനുമായിരുന്നു (6 ബോളില്‍ 6) ക്രീസില്‍.

Signature-ad

ഫഖറാണ് സ്ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഫഖര്‍ പോയിന്റ് ഏരിയയിലൂടെ ബൗണ്ടറി കടത്തി. അടുത്ത ബോളാണ് ക്രിക്കറ്റ് ലോകത്തു ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫഖറിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. കീപ്പര്‍ സഞ്ജു സാംസണ്‍ അല്‍പ്പം മുന്നോട്ടാഞ്ഞ് അതു കൈക്കുള്ളിലാക്കുന്നു.

 

ശ്രീലങ്കന്‍ അംപയര്‍ രുചിര പള്ളിയാഗുരുഗെ ഔട്ട് വിളിച്ചു. എന്നാല്‍, ഫീല്‍ഡ് അംപയര്‍ ഗാസി സോഹല്‍ തീരുമാനം ടിവി അംപയര്‍ക്കു കൈമാറി. ഒരു പ്രത്യേക കോണില്‍നിന്നു നോക്കുമ്പോള്‍ ബോള്‍ നിലത്തുകുത്തിയ ശേഷമാണ് സഞ്ജുവിന്റെ കൈകളിലേക്ക് എത്തുന്നത് എന്നു തോന്നും. വിക്കറ്റ് കീപ്പറുടെ വിരലുകള്‍ പന്തിന് അടിയിലുണ്ടെന്ന നിഗമനത്തിലാണ് ടിവി അംപയര്‍ ഔട്ടാണെന്ന് ഉറപ്പിച്ചത്. തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ ഫഖര്‍ ഞെട്ടുക തന്നെ ചെയ്തു. ക്ഷഭിതനായി കാണപ്പെട്ട അദ്ദേഹം തലയാട്ടി നിരാശ പ്രകടിപ്പിച്ചാണ് ക്രീസ് വിട്ടത്.

ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിലെ കമന്ററി പറയവെ വളരെ രൂക്ഷമായാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരായ വഖാര്‍ യൂനുസും വസീം അക്രവും പ്രതികരിച്ചത്. അതു ഔട്ടാണെന്നു എനിക്കു തോന്നുന്നില്ല. ഫഖര്‍ സമാനും ഇതേ അഭിപ്രായമാണെന്നു പ്രതികരണത്തില്‍ കാണാം. സഞ്ജു സാംസണ്‍ ക്യാച്ചെടുക്കുമുമ്പ് ബോള്‍ ബൗണ്‍സ് ചെയ്തിട്ടുണ്ട്. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് എന്തു കൊണ്ടായിരിക്കാമെന്നു മനസ്സിലാവുന്നില്ലെന്നും യൂനുസ് തുറന്നടിച്ചു.

സഞ്ജു സാംസണിന്റെ ക്യാച്ച് ക്ലീനാണെന്നു കരുതുന്നില്ല. അതു നിലത്തു ബൗണ്‍സ് ചെയ്ത ശേഷമാണ് ഗ്ലൗസുകളിലെത്തിയത്. തേര്‍ഡ് അംപയര്‍ എന്തുകൊണ്ടാണ് ഈ ക്യാച്ചിന്റെ കൂടുതല്‍ ആംഗിളുകള്‍ പരിശോധിക്കാതിരുന്നത് ക്യാച്ചിന്റെ കാര്യത്തില്‍ വ്യക്തമായ തെളിവില്ലെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടത് ബാറ്ററായ ഫഖര്‍ സമാനാണെന്നും ആക്രം ആഞ്ഞടിക്കുകയും ചെയ്തു.

ഇതിനു പിന്നലെയാണു പാക് ടീം മാനേജര്‍ നവീദ് ചീമ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ സമീപിച്ചത്. എന്നാല്‍, അതു തന്റെ ഉത്തരവാദിത്വമല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഐസിസിക്കു പരാതി നല്‍കിയത്. കളിക്കുശേഷം ബാറ്റ്‌സ്മാന്‍ സല്‍മാന്‍ ആഘയും സമാനെ ഔട്ടാക്കിയതില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ‘ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. അത് അംപയറുടെ ജോലിയാണ്. അവര്‍ക്കും പിഴവുകള്‍ പറ്റാം. അതിലും എനിക്കു പ്രശ്‌നമില്ല. പക്ഷേ, ഞാന്‍ കണ്ടത് അനുസരിച്ച് ബോള്‍ നിലത്തുകുത്തി ബൗണ്‍സ് ചെയ്തു എന്നതു വ്യക്തമാണ്’- സല്‍മാന്‍ പറഞ്ഞു.

Following the handshake dispute with India, in which the Pakistan Cricket Board’s request to remove match referee Andy Pycroft was denied twice, the Pakistan team management has once again reached out to the International Cricket Council (ICC). According to reports, Pakistan have filed a complaint against the television umpire over a caught-behind decision involving Fakhar Zaman in Sunday’s Asia Cup Super Four match against India in Dubai.

Back to top button
error: