Breaking NewsKeralaLead NewsNEWS

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി ശിവന്‍കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു.

Signature-ad

മന്ത്രി ശിവന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

 

Back to top button
error: