Breaking NewsKeralaLead News

ആഗോള അയ്യപ്പസംഗമം നടത്താന്‍ തടസ്സമില്ലെന്ന് സുപ്രീംകോടതി ; കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയുമേ നടത്താവു; ഹൈക്കോടതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍േദശങ്ങള്‍ പാലിക്കണം

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി. ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിവിധി. അതേസമയം പരിപാടി സംഘടിപ്പിക്കുന്നതിന് നേരത്തേ ഹൈക്കോടതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍േദശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പസംഗമം നടത്താമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സാമ്പത്തീക സുതാര്യത പാലിക്കണം. സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണം, വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണം, സാധാരണ ശബരിമല വിശ്വാസി സമൂഹത്തിന് ലഭിക്കുന്ന അതേ പരിഗണനമാത്രമേ സംഗമത്തിന് എത്തുന്നവര്‍ക്കും നല്‍കാവൂ, പുണ്യ പൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുത് തുടങ്ങിയ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി മമ്പോട്ട് വെച്ചത്.

Signature-ad

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

Back to top button
error: