Breaking NewsCrimeKeralaLead NewsNEWSNewsthen Special

റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല; നിയമ നടപടിക്കു താത്പര്യമില്ലെന്ന് നടി; രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്‌ളീല സന്ദേശം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറി; അന്വേഷണം ഇഴയാന്‍ സാധ്യത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴിയെടുക്കലിനിടെ രാഹുല്‍ അശ്‌ളീല സന്ദേശം അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു. തെളിവായി സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി.

എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് റിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. അതേസമയം റിനി നല്‍കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസില്‍ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്. റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.

Signature-ad

 

 

Back to top button
error: