Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഗാസയില്‍ കരയുദ്ധം; ഹൂതികള്‍ക്കെതിരേ വ്യോമാക്രമണം: നാലു ദിക്കിലും ശക്തമായ സൈനിക നീക്കം ആരംഭിച്ച് ഇസ്രയേല്‍; ആയുധ കൈമാറ്റം നടക്കുന്ന തുറമുഖം വീണ്ടും തകര്‍ത്തു; ഇറാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഉപരോധവുമായി അമേരിക്ക; പശ്ചിമേഷ്യയില്‍ ചോരക്കളി

സനാ: ഗാസയില്‍ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹുദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഐഡിഎഫ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയില്‍ നിന്ന് മാറണമെന്ന് നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ ഹുദൈദ നഗരം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടക്കുകയായിരുന്നു.

‘ഹൂതി ഭീകര സംഘടനയ്ക്കെതിരായ സമുദ്ര, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കാന്‍ യെമനിലെ ഹുദൈദ തുറമുഖം വ്യോമസേന ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നു. ഹൂതി ഭീകര സംഘടന തുടര്‍ന്നും പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും വേദനാജനകമായ മറുപടി നല്‍കും’- ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, ഐഡിഎഫ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ ടെല്‍ അവീവിലെ കിരിയ സൈനിക ആസ്ഥാനത്ത് സൈനിക നടപടിക്ക മേല്‍നോട്ടം വഹിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad


ഹൂതികളുമായി ബന്ധമുള്ള അല്‍-മസിര ടിവി 12 ആക്രമണങ്ങള്‍ നടന്നെന്നു റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇസ്രയേല്‍ തകര്‍ത്ത രണ്ടു ഡോക്കുകള്‍ പുനര്‍ നിര്‍മിച്ചിരുന്നു. ഇതും പുതിയ ആക്രമണത്തില്‍ തകര്‍ത്തു. പത്തു മിനുട്ട് ആക്രമണം നീണ്ടെന്ന് പ്രദേശ വാസികള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ വിമാനങ്ങളെ തുരത്താന്‍ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്കു ശേഷിയുണ്ടെന്നു ഹൂതി സൈനിക വക്താവ് യഹ്യ സാരി ടെലഗ്രാം ചാനലിലൂടെ പറഞ്ഞെങ്കിലും തെളിവുകള്‍ നല്‍കിയിട്ടില്ല. നിര്‍മിതികള്‍ക്കുനേരെ ആക്രമണം നല്‍കിയെന്നു വ്യക്തമാക്കിയത് ഒഴിച്ചാല്‍ മറ്റൊരു സൂചനയും ഇസ്രയേലും നല്‍കിയിട്ടില്ല. ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ കടത്തുന്ന തുറമുഖമാണ് ഹുദയ്യ തുറമുഖമെന്നും ഇസ്രയേലിനെ ആക്രമിക്കാനുള്ള ആയുധങ്ങളെത്തുന്നത് ഈവഴിയാണെന്നും ഇസ്രയേല്‍ വക്താക്കള്‍ പറഞ്ഞു.

ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് യെമനില്‍ ഐഡിഎഫ് ആക്രമണം ശക്തിപ്പെടുത്തിയത്. നേരത്തേ തലസ്ഥാന നഗരമായ സനായിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെടുകയും 160 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സനായിലെ സൈനിക ആസ്ഥാനവും ഇന്ധന സ്റ്റേഷനുമാണ് അന്ന് ഇസ്രയേല്‍ ആക്രമിച്ചത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാറ്റ്ലൈറ്റ് ന്യൂസ് ചാനലായ അല്‍-മസിറയുടെ ഓഫിസിനും ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

അതേസമയം, ഇറാന്റെ സൈന്യത്തെ ലക്ഷ്യമിട്ടു വീണ്ടും ഉപരോധങ്ങളുമായി അമേരിക്കയും രംഗത്തുവന്നു. ഇറാനു സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കേന്ദ്രങ്ങളെയാണ് ഉപരോധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹോങ്കോങ്, യുഎഇ എന്നിവിടങ്ങളിലെ ചില ഇറാന്‍ ബന്ധമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഉപരോധമെന്നാണു വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇറാന്റെ എണ്ണ വില്‍പ്പന, പണം കൈമാറ്റം എന്നിവ നടത്തിയിരുന്നത് ഇതേ കേന്ദ്രങ്ങളാണെന്നും ഇതിന്റെ ഗുണം ലഭിക്കുന്നത് ഇറാന്‍ സൈന്യത്തിനാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ നെറ്റ്‌വര്‍ക്ക് രാജ്യാന്തര സാമ്പത്തിക രംഗത്തെ തകര്‍ക്കുകയാണെന്നും ക്രിപ്‌റ്റോ കറന്‍സിയടക്കം ഉപയോഗിച്ചാണു പണം കൈമാറ്റമെന്നും പറയുന്നു.

The U.S. has issued a fresh round Iran-related sanctions targeting individuals and entities that Washington says finance Tehran’s military, including some in Hong Kong and the United Arab Emirates, the U.S. Treasury Department said on Tuesday.

Israel said it struck a military infrastructure site in its latest attack on Yemen’s Houthi movement at the Red Sea port of Hodeidah on Tuesday.

Back to top button
error: