Breaking NewsCrimeLead NewsNEWS

മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ മുക്കം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കര്‍ സിദ്ധീഖ് ആണ് അറസ്റ്റില്‍ ആയത്.

കയ്യില്‍ കരിങ്കല്ലുമായി മുക്കം പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷന്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്.

Signature-ad

പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: