Breaking NewsCrimeIndiaLead NewsNEWSNewsthen Special

കാമുകനെ കാണാന്‍ കാറില്‍ ഒറ്റയ്ക്ക് 600 കിലോമീറ്റര്‍; പിറ്റേന്നു മരിച്ച നിലയില്‍; അപകട മരണമെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്; കാമുകന്‍ അറസ്റ്റില്‍

ബാര്‍മര്‍: കാമുകനെ കാണാനും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുന്നതിനും 600 കിലോമീറ്റര്‍ കാറോടിച്ചുപോയ യുവതി പിറ്റേന്നു മരിച്ച നിലയില്‍. രാജസ്ഥാനിലെ ബാര്‍മറില്‍നിന്നുള്ള അധ്യാപകന്‍ അറസ്റ്റില്‍. ജുന്‍ജുനുവില്‍നിന്നുള്ള അംഗന്‍വാടി സൂപ്പര്‍വൈസര്‍കൂടിയായ മുകേഷ് കുമാരിയെന്ന മുപ്പത്തേഴുകാരിയാണു കൊല്ലപ്പെട്ടത്. ഇവര്‍ 10 വര്‍ഷം മുമ്പ് വിവാഹമോചിതയായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് മനാറാം എന്നയാളെ പരിചയപ്പെട്ടത്.

ഇടയ്ക്കിടെ മുകേഷ് കുമാരി സ്വന്തമായി കാറോടിച്ചു ബാര്‍മറിലെത്തിലെത്തി മനാറാമിനെ കാണുമായിരുന്നു. എന്നാല്‍, ബന്ധം നിയപരമാക്കണമെന്ന ആവശ്യവുമായാണ് ഇക്കുറി അവര്‍ പോയതെന്നും മനാറാമിന്റെ വിവാഹ മോചന ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും വാക്കുതര്‍ക്കമുണ്ടായി.

Signature-ad

സെപ്റ്റംബര്‍ 10ന് യുവതി ഒരിക്കല്‍കൂടി മനാറാമിനെ കാണാന്‍ പോയി. മനാറാമുമായുള്ള ബന്ധത്തെപ്പറ്റി കുടുംബത്തോടു പറഞ്ഞു. ഇത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം വഷളാക്കി. പോലീസ് എത്തി ഇരുവരെയും സമാധാനിപ്പിച്ചു വിടുകയായിരുന്നു. അന്നു രാത്രി ഇരുവരും ഒരുമിച്ചു സമയം ചെലവിട്ടെങ്കിലും രാത്രിയോടെ മനാറാം ഇരുമ്പുവടികൊണ്ടു മുകേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഇതിനുശേഷം മുകേഷിന്റെ ഓള്‍ട്ടോ കാറില്‍ കൊണ്ടുചെന്ന് ഇട്ടു. തുടര്‍ന്ന് അപകട മരണമാണെന്നു വരുത്താന്‍ റോഡില്‍നിന്ന് തള്ളി കുഴിയിലിടുകയും ചെയ്തു. അടുത്ത ദിവസം രാവിലെ മനാറാം അഭിഭാഷകനെയും അഭിഭാഷകന്‍ പോലീസിനെയും വിവരമറിയിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതോടെ ഫോണ്‍ കേന്ദ്രീകരിച്ച് അടക്കം നടത്തിയ അന്വേഷണത്തില്‍ മനാറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫോറന്‍സിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും വിളിച്ചുവരുത്തി ശാസ്ത്രീയമായാണു അന്വേഷണം നടത്തിയതെന്നും മുകേഷിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ബാര്‍മര്‍ എസ്.പി. നരേന്ദ്ര സിംഗ് പറഞ്ഞു.

ajasthan-woman-drives-600-km-to-meet-lover-found-dead-next-day-man-arrested-for-murde

Back to top button
error: