Breaking NewsBusiness
ദി കോൾ ഓഫ് ബ്ലൂ!! പുതിയ നിറങ്ങളിൽ യമഹ ആർ15

കൊച്ചി: ‘ദി കോൾ ഓഫ് ബ്ലൂ’ കാമ്പയിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോർസ് പുതിയ ആർ15 അവതരിപ്പിച്ചു. ആർ15എം, ആർ 15 വേർഷൻ 4, ആർ15 എസ് എന്നീ മോഡലുകളാണ് പുതിയ നിറങ്ങളിൽ പുറത്തിറങ്ങുന്നത്. പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരം 17,581 രൂപ കിഴിവോടെ 1,50,000 രൂപ മുതലാണ് പ്രൈസ് റേഞ്ച്.
മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഗ്രാഫിക്‌സോടു കൂടിയ റേസിംഗ് ബ്ലൂ, മാറ്റ് പേൾ വൈറ്റ് എന്നീ നിറങ്ങളിലാണ് പുതിയ ശ്രേണി. ഇന്ത്യയിൽ ആദ്യമായാണ് മാറ്റ് പേൾ വൈറ്റ് അവതരിപ്പിക്കുന്നത്.
എൻട്രി ലെവൽ സൂപ്പർസ്‌പോർട് ബൈക്കായ ആർ15 രാജ്യത്ത് ഇതിനകം പത്തു ലക്ഷത്തിലധികം യൂണിറ്റുകൾ വിൽപന നടത്തിയിട്ടുണ്ട്. 155 സിസി ലിക്വിഡ് കൂൾ എഞ്ചിൻ, ഡെൽറ്റാബോക്‌സ് ഫ്രെയിം, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, അപ്‌സൈഡ് ഡൗൺ ഫോർക്‌സ് എന്നീ ഫീച്ചറുകളോടെയാണ് ആർ15 പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നത്.






