തൊടുപുഴ: ജലനിരപ്പ് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 6 ഷട്ടറുകള്‍ ഉയര്‍ത്തി. 20 സെന്റിമീറ്റര്‍ തുറന്നിരുന്ന ഷട്ടറുകള്‍ 60 സെന്റിമീറ്ററായാണ് ഉയര്‍ത്തിയത്. നിലവില്‍ ജലനിരപ്പ് 138.95 അടിയാണ്. 3,131.96 ഘനയടി ജലമാണ് നീരൊഴുക്ക്. ആറു ഷട്ടറുകള്‍ പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ 5 ഷട്ടറുകള്‍ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു. തുറന്നിരുന്ന 6 ഷട്ടറുകളില്‍ മൂന്നെണ്ണം ഇന്നലെ രാവിലെയും രണ്ടെണ്ണം ഉച്ചയ്ക്കു ശേഷവുമാണ് അടച്ചത്. ബാക്കിയുള്ള ഒരു ഷട്ടറിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയുമാക്കിയിരുന്നു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.