Breaking NewsLife StyleNewsthen SpecialWorld

2018 ലെ ‘മിസ്‌നേപ്പാള്‍’ ശ്രീങ്കല ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട സുന്ദരി ; ജെന്‍സീ കലാപകാലത്ത് ഈ നെപ്പോകിഡിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഒരുലക്ഷം പേര്‍

കാഠ്മണ്ഡു: സാമൂഹ്യമാധ്യമ നിരോധനത്തില്‍ തുടങ്ങിയ നേപ്പാളിലെ കുഴപ്പം അഴിമതിക്കെതിരേയുള്ള പോരാട്ടമായി മാറിയതോടെ പാര്‍ലമെന്റും മന്ത്രിമാരുടെ വസതികളും നിന്നു കത്തുകയാണ്. മന്ത്രിമാരെയടക്കം പ്രതിഷേധക്കാര്‍ തെരുവില്‍ നേരിടുകയും കയ്യേറ്റം നടത്തുകയും തൊഴിച്ചുവീഴത്തുകയും ചെയ്തപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ട്രെന്റ് സൃഷ്ടിച്ചിരിക്കുന്നത് മന്ത്രിമാരുടെ മക്കളും ബന്ധുക്കളും ആഡംബരജീവിതം നയിക്കുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നാണ് എല്ലാറ്റിന്റെയും ആശയം.

ജെന്‍സീ പ്രതിഷേധത്തില്‍ കോപത്തിനിരയായിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട സുന്ദരി ശ്രീങ്കല ഖതിവാഡയും. 2018-ലെ മിസ് നേപ്പാള്‍ വേള്‍ഡ് ജേതാവായ അവര്‍ ജെന്‍സീയുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദിവസം കൊണ്ട് അവരെ അണ്‍ഫോളോ ചെയ്തത് ഒരുലക്ഷം പേരാണ്. മൂന്‍ ആരോഗ്യമന്ത്രിയുടെ മകളായ ശ്രീങ്കലയെ നേപ്പാളില്‍ പുതിയതായി ഉയര്‍ന്നുവന്ന ട്രെന്റായ ‘നെപ്പോകിഡി’ ല്‍ പെടുത്തിയാണ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്.

Signature-ad

സാമൂഹിക പ്രവര്‍ത്തനങ്ങളോ അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുള്ള അവര്‍ ഇപ്പോള്‍ നേപ്പാളില്‍ ഏറെ വെറുക്കപ്പെടുന്ന സുന്ദരിയായി മാറിയിരിക്കുകയാണ്. സോഷ്യല്‍മീഡിയ ആപ്പുകളുടെ നിരോധനമായിരുന്നു നേപ്പാളില്‍ പെട്ടെന്ന് കലാപമുണ്ടാകാന്‍ കാരണം. പ്രതിഷേധം പിന്നീട് അസമത്വം, അഴിമതി, നേപ്പാളിലെ രാഷ്ട്രീയ പ്രമാണിമാരുടെ ആഡംബര ജീവിതം എന്നിവയിലേക്കും വ്യാപിച്ചതോടെയാണ് ‘നെപ്പോ ബേബി’ ചര്‍ച്ചകളും ഉയര്‍ന്നുവന്നിരിക്കുന്നത്. സാധാരണ കുടുംബങ്ങള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കഷ്ടപ്പെടുമ്പോള്‍, രാഷ്ട്രീയക്കാരുടെ മക്കള്‍ വിലകൂടിയ ഹാന്‍ഡ്ബാഗുകള്‍ പ്രദര്‍ശിപ്പിക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും അമേരിക്കയില്‍ നിന്നും അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് നേപ്പാളിലെ യുവാക്കള്‍ വാദിച്ചു.

ആരോഗ്യമന്ത്രിയായിരുന്ന ബിരോദ് ഖതിവാഡയുടെയും ബാഗ്മതി പ്രവിശ്യയിലെ സംസ്ഥാന പാര്‍ലമെന്റ് അംഗമായ മുനു സിഗ്‌ദെല്‍ ഖതിവാഡയുടെയും മകളാണ് ശ്രീങ്കല. മുന്‍ ആരോഗ്യമന്ത്രിയുടെ മകള്‍ ആയതിനാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രിങ്കല ഖതിവാഡയും കലാപകാരികളുടെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായി. 2018-ല്‍ മിസ് നേപ്പാള്‍ വേള്‍ഡ് കിരീടം നേടിയ അവര്‍ മിസ് വേള്‍ഡ് മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും, മികച്ച 12 പേരില്‍ ഇടം നേടുകയും ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ നേടുകയും ചെയ്തിരുന്നു.

Back to top button
error: