Breaking NewsLead NewsNewsthen SpecialSportsTRENDING

ഏഷ്യ കപ്പില്‍ മുത്തമിടുക ആരാകും? ടെസ്റ്റ് ക്രിക്കറ്റ് ഫലം കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ; ടോപ് സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവര്‍ ഇന്ത്യന്‍ കളിക്കാര്‍; ഇതിലൊന്നും സഞ്ജു ഇല്ല!

ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കിയ ടെസ്റ്റ് ടൂര്‍ണമെന്റ് 2-2ന് അവസാനിക്കുമെന്നു കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക്ക് ഏഷ്യ കപ്പിനെക്കുറിച്ചുള്ള പ്രവചനവുമായും രംഗത്ത്. ടൂര്‍ണമെന്റിലെ ജേതാവ്, ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവയെ കുറിച്ചാണു പ്രവചനം. ക്രിക്ക്ബസിന്റെ പരിപാടിയില്‍ പങ്കെടുത്താണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍.

എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. 2023ല്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരുമുണ്ട്.

ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍

Signature-ad

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഏഷ്യാ കപ്പില്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരനാവുകയെന്നു കാര്‍ത്തിക് പറയുന്നു. ഇംഗ്ലണ്ടുമായി സമാപിച്ച കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹമായിരുന്നു ടോപ്സ്‌കോറര്‍. 75ന് മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം ഗില്‍ വാരിക്കൂട്ടിയത് 754 റണ്‍സാണ്.

ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗില്‍ അവസാനമായി കളിത്. അതിനു ശേഷം ടി20 ടീമിലേക്കു അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നില്ല. മോശം സ്ട്രൈക്ക് റേറ്റിനൊപ്പം റെഡ് ബോള്‍ പരമ്പരകളുടെ തിരക്കും കാരണം ഗില്ലിനെ മാറ്റി നിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച സ്ട്രൈക്ക് റേറ്റില്‍ വലിയ റണ്‍വേട്ട നടത്തിതോടെ അദ്ദേഹം വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജിടിക്കായി 15 മല്‍സരങ്ങളില്‍ നിന്നും 155.87 സ്ട്രൈക്ക്റേറ്റില്‍ 650ന് മുകളില്‍ റണ്‍സ് ഗില്‍ നേടി. ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ തിരികെ വിളിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

ഏഷ്യാ കപ്പില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റുകള്‍ പോക്കറ്റിലാക്കുക ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാകുമെന്നും ഡി.കെ. പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടി20 ടീമിലേക്കു രണ്ടാമത്തെ വരവ് നടത്തിയ ശേഷം ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളല്‍മാരില്‍ ഒരാളായി വരുണ്‍ മാറി. രണ്ടാം വരവില്‍ അദ്ദേഹം കളിച്ചത് 12 ട്വന്റി20 കള്‍ ആണ്. ഇവയില്‍ 7.58 ഇക്കോണമി റേറ്റില്‍ 11.25 ശരാശരിയില്‍ 31 വിക്കറ്റുകളും വരുണ്‍ വീഴ്ത്തി.

ഠ കിരീടമാര്‍ക്ക്

ഏഷ്യാ കപ്പില്‍ ഇക്കുറിയും ഇന്ത്യ മുത്തമിടുമെന്ന് ദിനേശ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയും കൈക്കലാക്കി. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്ന ടി20 ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.

അതിനു ശേഷം കളിച്ച ദ്വിരാഷ്ട്ര ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയുടെ വിജയക്കുതിപ്പാണ് കണ്ടത്. തുടര്‍ച്ചയായി അഞ്ചു ടി20 പരമ്പരകളില്‍ ജയിച്ച ഇന്ത്യ. ആകെ കളിച്ച 20 മല്‍സരങ്ങളില്‍ 17ലും വിജയം കൊയ്യുകയും ചെയ്തു. ഏറ്റവും അവസാനമായി ഈ വര്‍ഷാമാദ്യം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര 4-1നും ഇന്ത്യ കൈക്കലാക്കി.

ഇന്ത്യയുടെ സര്‍പ്രൈസ് താരമായി ഡിക്കെ തിരഞ്ഞെടുത്തത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെയാണ്. സഞ്ജു സാംസണിനു പകരം അദ്ദേഹത്തെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി കളിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി ഫിനിഷിങ് റോളില്‍ ജിതേഷ് മിന്നിച്ചിരുന്നു. ഒമ്പതു കളിയില്‍ 176.35 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയത്.

Fasia-cup-2025-after-predicting-indias-test-series-result-correctly-dk-predicts-winner-and-topscorer

Back to top button
error: