Breaking NewsCrimeKeralaLead NewsNEWS

കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലു പോലീസുകാര്‍ക്ക് സസ്‌പെഷന്‍; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍.  സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി.

തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഷന് ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ്  തടയിട്ടു. ദൃശ്യങ്ങൾ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം.

Signature-ad

രണ്ടര വർഷം മുമ്പേ ഈ ദൃശ്യങ്ങൾ കണ്ടിട്ടും  എന്തേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരുന്നത്?. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. ഉത്തര മേഖല ഐജി തുടരന്വേഷണം നടത്തും. മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്  പറഞ്ഞു.

സബ് ഇൻസ്പെക്ടർ മലപ്പുറം സ്വദേശിയായ ന്യൂമാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ തൃശൂർ തൃക്കൂർ സ്വദേശിയായ ശശിധരൻ , സിവിൽ പോലീസ് ഓഫീസർമാരായ മാടയ്ക്കത്തറ സ്വദേശി സജീവൻ , സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യുക. സുജിത്തിനെ മർദ്ദിച്ച അഞ്ചാമൻ പഴയന്നൂർ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും .

kunnamkulam-custody-assault-four-police-officers-suspended

Back to top button
error: