Breaking NewsCrimeKeralaLead NewsNEWSNewsthen Special

ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന്‍ നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റ് കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷീറുദ്ധീന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ജിം ട്രെയ്‌നറാണ് ബഷീറുദ്ദീന്‍. യുവതിയെ മരണമടഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Signature-ad

കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ബഷീറുദ്ദീനെതിരേ നേരിട്ട് കുറ്റം ചുമത്താന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായി ആ സന്ദേശം. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല.

ഇത് വകവെക്കാതെ ബഷീറുദ്ദീന്‍ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ആയിഷ ആത്മഹത്യ ചെയ്യില്ലെന്നും ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആയിഷയെ ബഷീറുദ്ദീന്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു.

Back to top button
error: