Breaking NewsKeralaLead NewsLIFELife StyleNEWSSocial MediaTRENDING

‘എന്റെ ഭര്‍ത്താവ് ഒന്നും കലക്കാന്‍ ആരെയും ഗുളിക കഴിപ്പിച്ചതായി അറിവില്ല; തോല്‍വിയില്‍ മാത്രമല്ല, ഒന്നിലും അയാളെ പ്രതി എനിക്കു തലകുനിക്കേണ്ടി വന്നിട്ടില്ല’; പരിഹാസത്തിന് സൗമ്യ സരിന്റെ മറുപടി

പാലക്കാട്: ‘തോറ്റ എംഎല്‍എ’ എവിടെയെന്ന ഫെയ്സ്ബുക്ക് യൂസറിന്‍റെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയായി ഡോ.സൗമ്യ സരിന്‍. ‘തോറ്റ ഭര്‍ത്താവ് എവിടെ, സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന വിനായക് പാര്‍ഥസാരഥി എന്ന ഫെയ്സ്ബുക്ക് യൂസര്‍ക്ക് മറുപടിയുമായിട്ടാണ് പി.സരിന്‍റെ ഭാര്യ കൂടിയായ സൗമ്യ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഭര്‍ത്താവ് തോറ്റിട്ടുണ്ടെന്നും എന്നാല്‍ മാന്യമായാണ് തോറ്റത്, അദ്ദേഹം കാരണം തനിക്ക് എവിടെയും തലകുനിക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി.

കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ്. സ്ക്രീന്‍ഷോട്ടില്‍ കമന്‍റിന് സൗമ്യ ആദ്യം നല്‍കിയ മറുപടിയും കാണാം. എന്‍റെ ഭര്‍ത്താവിന്‍റെ കാര്യം നോക്കാന്‍ താനുണ്ടെന്നായിരുന്നു ആദ്യത്തെ മറുപടി. നിങ്ങള്‍ക്ക് പുറത്തുനിന്ന് സഹായം ഒന്നും വേണ്ടല്ലോ, സ്വന്തമായി ഗൈനക്കോളജിസ്റ്റ് എല്ലാം ഉള്ളവരല്ലേ, ഭാഗ്യവാന്‍മാര്‍ എന്ന പരിഹാസവും മറുപടിയിലുണ്ട്. പിന്നാലെയായിരുന്നു ഈ കമന്‍റ് അടക്കം പങ്കിട്ട് സൗമ്യ സരിന്‍ മറ്റൊരു കുറിപ്പുകൂടി പങ്കുവയ്ക്കുന്നത്.

Signature-ad

 

സൗമ്യ സരിന്‍‌ പങ്കുവച്ച കുറിപ്പ്…

‘തോറ്റ എംഎല്‍എ, ശരിയാണ്… എന്‍റെ ഭർത്താവ് തോറ്റിട്ടുണ്ട്. ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ… പക്ഷെ ഒരു വ്യത്യാസമുണ്ട്. തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ… മാന്യമായി… തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ! എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ…അതുകൊണ്ട് ഈ തോൽ‌വിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!

ഇനി ഗുളിക…  മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും! പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല! ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം! അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?

വിട്ടു പിടി ചേട്ടാ… സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!’

Back to top button
error: