മറ്റൊരു പെണ്ണിനെ വിവാഹം ആലോചിച്ചു; എതിര്‍ത്ത കാമുകിയെ കൊലപ്പെടുത്തി കാനയില്‍ തള്ളി; രണ്ടാഴ്ചയ്ക്കു ശേഷം പ്രതി പിടിയില്‍

പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കാനയില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ് സംഭവം. കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കു ശേഷം ഇന്നലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ടാഴ്ച്ച മുന്‍പാണ് പ്രതി ദൂർവാസ് ദർശൻ പാട്ടീലിന്റെ പെണ്‍സുഹൃത്ത് ഭക്തി ജിതേന്ദ്ര മായേക്കറെ കാണാതായത്.
26 വയസ്സുകാരിയായ മായേക്കറെ ഓഗസ്റ്റ് 17-നാണ് കാണാതായത്. ഒരു സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് മായേക്കർ വീട്ടില്‍നിന്നു പോയതെന്നും അതിനുശേഷം കാണാതായെന്നും കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും മായേക്കറുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഖണ്ഡാലയ്ക്ക് സമീപമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് മായേക്കറുടെ സുഹൃത്ത് പാട്ടീലിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മായേക്കറെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാള്‍ മൊഴി നല്‍കി. മറ്റൊരു യുവതിയുമായുള്ള വിവാഹത്തെച്ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കാനയില്‍ നിന്നും പൊലീസ് മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പാട്ടീലിനെയും ഇയാളുടെ രണ്ട് സഹായികളായ വിശ്വാസ് വിജയ് പവാർ, സുശാന്ത് ശാന്താറാം നരള്‍ക്കർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ratnagiri-murder-case-love-affair-murder-maharashtra






