Breaking NewsKeralaLead NewsNEWSNewsthen Specialpolitics

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കേണ്ട; മണ്ണുത്തി- ഇടപ്പള്ളി പാതയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; ദേശീയപാത അതോറിട്ടിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി; ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം നടത്തണമെന്നും ഉത്തരവ്

ന്യൂഡല്‍ഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്‍മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തൃശൂര്‍ പാലിയേക്കരയില്‍ ഒരു മാസത്തേക്ക് ടോള്‍ പിരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. ഒരു മാസത്തേക്കാണ് ഹൈക്കോടതി ടോള്‍പിരിവ് വിലക്കിയത്. റോഡ് ഉടനെ നേരെയാക്കണമെന്നും കുരുക്കും അഴിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍തന്നെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോശം റോഡിന് എന്തിനു ടോള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു.

Signature-ad

നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് ബഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ചോദിച്ചു. ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ചുണ്ടിക്കാട്ടി.

12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായെന്നാണ് മാധ്യമ വാര്‍ത്തകളെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു. ലോറി അപകടത്തെ തുടര്‍ന്നാണ് ഇത്രയും നീണ്ട ഗതാഗതക്കുരുക്കിന് കാരണമായതെന്നും മണ്‍സൂണ്‍ കാരണം റിപ്പയര്‍ നടന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു. ടോള്‍ തുക എത്രയെന്ന് കോടതി ആരാഞ്ഞു. ജഡ്ജി ആയതുകൊണ്ട് താന്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന പറഞ്ഞ ചീഫ് ജസ്റ്റിസ് ജനങ്ങളുടെ കാര്യം അങ്ങനെയല്ലെന്നും വ്യക്തമാക്കി. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയപ്പോള്‍ ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

സര്‍വീസ് റോഡുകളുടെ പ്രശ്നം പരിഹരിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ആണ് കരാര്‍ ഉള്ളത്. ഇത് എങ്ങനെ ആണ് തങ്ങളെ ബാധിക്കുന്നതെന്ന് കരാര്‍ കമ്പനി ചോദിച്ചു. ഉപകരാര്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. ടോള്‍ പിരിവ് നിര്‍ത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

supreme-court-rejects-toll-appeal-paliakkara-plaza

 

Back to top button
error: