രാവിലെ ഉണര്‍ന്ന ഉടന്‍ സ്മാര്‍ട്ട്ഫോണ്‍ നോക്കാറുണ്ടോ? നിര്‍ഭാഗ്യം കൂടെ വരും

ഒരു ദിവസം നല്ലതാണോ മോശമാണോയെന്ന് ആ ദിവസത്തിന്റെ തുടക്കമാണ് തീരുമാനിക്കുന്നത്. ഒരാള്‍ ഉറക്കമുണര്‍ന്നാല്‍ ആദ്യം കാണുന്ന കാഴ്ചയാണ് കണിയെന്ന് പറയുന്നത്. അതില്‍ തന്നെ ഹിന്ദു വിശ്വാസപ്രകാരം കണിക്ക് വളരെ വലിയ പ്രധാനമുണ്ട്. ഇത് ഐശ്വര്യം തരുമെന്നാണ് വിശ്വാസം. അത്തരത്തില്‍ രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ തന്നെ കാണാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
അതില്‍ ഒന്നാണ് സ്മാര്‍ട്ട്ഫോണ്‍. ഉറക്കമുണര്‍ന്നാല്‍ ഉടനെ പലരും ഫോണ്‍ ആണ് ആദ്യം നോക്കുന്നത്. ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഉറക്കമുണര്‍ന്ന ഉടന്‍ കണ്ണാടി നോക്കുന്നവരും കുറവല്ല. എന്നാല്‍ ഇത് നെഗറ്റീവ് ഫലങ്ങളാണ് നല്‍കുക. ഒരു കാരണവശാലും രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടിയില്‍ നോക്കരുത്. മൃഗങ്ങള്‍, ഒഴുക്കില്ലാത്ത നദി, പായ്ക്കപ്പല്‍ എന്നിവയുടെ ചിത്രങ്ങള്‍ കണികാണുന്നതും നല്ലതല്ല.
അങ്ങനെയുള്ളവ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റൂമില്‍ നിന്ന് മാറ്റുക. ഇവ കണ്ടാല്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മുറ്റം തൂക്കുന്നത്, ആയുധവുമായി പോകുന്നത്, ഒഴിഞ്ഞ കുടം, അലങ്കോലമായി കിടക്കുന്ന മേശപ്പുറം, എച്ചില് പത്രങ്ങള്‍ ഇവയെല്ലാം കണികാണുന്നത് നിര്‍ഭാഗ്യത്തിന് കാരണമാകും. നിങ്ങളുടെ വീട്ടില്‍ തകര്‍ന്ന വിഗ്രഹം ഉണ്ടെങ്കില്‍ അത് ഒരിക്കലും കണി കാണരുത്. ഇത് നിങ്ങള്‍ക്ക് അശുഭകരമായ ഫലം നല്കുന്നു. സാമ്പത്തിക നഷ്ടവും മറ്റ് മോശം അനുഭവങ്ങളും ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു.






