Breaking NewsIndiaLead NewsNEWSpolitics

‘ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ’: നിമയവിരുദ്ധ നുഴഞ്ഞ് കയറ്റം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്ഥിത്വ ഭീഷണി ഉണ്ടാക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശര്‍മ

ഗുവഹാത്തി: നിമയവിരുദ്ധ നുഴഞ്ഞ് കയറ്റം അസമില്‍ അസ്ഥിത്വ ഭീഷണിയുണ്ടാക്കുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം. നുഴഞ്ഞു കയറ്റം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്ഥിത്വ ഭീഷണി ഉണ്ടാക്കുന്നു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെയാണ് ‘നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ എന്ന് പരാമര്‍ശിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കിടയില്‍ തദ്ദേശീയ ജനത അവരുടെ അസ്ഥിത്വം നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ‘ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ’ എന്തൊക്കെയാണ് നേരിടേണ്ടി വരുന്നതെന്നും ബിജെപി നേതാവ് ചോദിച്ചു. പ്രസംഗത്തിനിടെ അസ്സം നിവാസികളോട് സംസ്ഥാനത്തിന്റെ പൈതൃകം സംരക്ഷിക്കണമെന്നും ഹിമന്ത പറഞ്ഞു.

Signature-ad

ചില അമുസ്ലിങ്ങളെങ്കിലും മുസ്ലിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്നു എന്ന് നേരത്തെ ഹിമന്ത പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തി പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചു, അതിന് കഴിയാതിരുന്നതിനാല്‍ ഇപ്പോള്‍ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നും അസം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് ആദ്യമായല്ല ഹിമന്ത മുസ്ലിങ്ങള്‍ക്കെതിരെ പരസ്യ പരാമര്‍ശവുമായി രംഗത്തെത്തുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ സംസ്ഥാനം ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഹിമന്ദ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

Back to top button
error: