Lead NewsNEWS

നടന്‍ ജോജു ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കൈയ്യേറ്റ ശ്രമം, വാഹനം തകർത്തു

കൊച്ചിയില്‍ ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കൈയ്യേറ്റ ശ്രമം. യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നടന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്തു.

നടന്‍ മദ്യപിച്ചെത്തി മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. നടന്റേത് സിനിമാ സ്‌റ്റൈലില്‍ കള്ളുകുടിച്ച് വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷന്‍ ഷിയാസും മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയും കുറ്റപ്പെടുത്തി. പൊലീസിന്റെ സംരക്ഷണയില്‍ നടനെയും വാഹനത്തെയും കൊണ്ടുപോയി.

Back to top button
error: