Breaking NewsSports

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവരാന്‍ കോഹ്ലി ; ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കയറാന്‍ 54 റണ്‍സ് കൂടി മതി ; എലൈറ്റ് പട്ടിക വഴി ചരിത്രത്തിലേക്ക് കയറും

ന്യൂഡല്‍ഹി: ടെസ്റ്റ്, ട്വന്റി മത്സരങ്ങളില്‍ നിന്നും വിരമിച്ച വിരാട്‌കോഹ്ലി ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയിലൂടെ അവധിക്കാലം മതിയാക്കാന്‍ ഒരുങ്ങുകയാണ്്. എലൈറ്റ് പട്ടികയിലെ ഒരു ഇതിഹാസത്തെ മറികടക്കാന്‍ വെറും 54 റണ്‍സ് മാത്രം അകലെയാണ് താരം. ഏകദിന ക്രിക്കറ്റില്‍ വിരാടിന് 14181 റണ്‍സുണ്ട്. ശ്രീലങ്കയുടെ സംഗക്കാരയെ മറികടക്കാനാണ് കോഹ്ലി ഒരുങ്ങുന്നത്്

2024 ലോകകപ്പിന് ശേഷം അദ്ദേഹം ടി20യില്‍ നിന്ന് വിരമിച്ച കോഹ്ലി 2025 മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റും മതിയാക്കിയിരുന്നു. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിരാട് 2027 ലെ ഏകദിന ലോകകപ്പ് കളിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്‍ നായകന്‍ രോഹിത്ശര്‍മ്മയും ഓസീസിനെതിരേയുള്ള ഏകദിന പരമ്പരയിലൂടെ തിരിച്ചുവരും.

Signature-ad

ഒന്നിലധികം ഏകദിന റെക്കോര്‍ഡുകള്‍ക്ക് ഉടമയായ വിരാട് സംഗക്കാരയെ മറികടന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനാകും. 2008 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വിരാട് 302 ഏകദിനങ്ങളില്‍ നിന്ന് 14181 റണ്‍സ് നേടിയിട്ടുണ്ട്. 463 ഏകദിനങ്ങള്‍ കളിച്ച് ഏകദിന കരിയറിന് തിരശ്ശീലയിട്ട സച്ചിനാണ് 18426 റണ്‍സുമായി മുന്നില്‍.

404 ഏകദിനങ്ങളില്‍ നിന്ന് സംഗക്കാര 14234 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ തന്നെ വിരാടിന് ശ്രീലങ്കന്‍ ഇതിഹാസത്തെ മറികടക്കാന്‍ കഴിയും. സച്ചിനെ മറികടക്കുക എന്നത് വിരാടിന് അസാധ്യമായ കാര്യമായിരിക്കും, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനെന്ന നിലയില്‍ അദ്ദേഹം തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നത്. ആദ്യ ഏകദിനം ഒക്ടോബര്‍ 19 ന് പെര്‍ത്തിലെ പെര്‍ത്ത് സ്റ്റേഡിയത്തിലും രണ്ടാം ഏകദിനം ഒക്ടോബര്‍ 23 ന് അഡ്ലെയ്ഡിലും നടക്കും. വിരാടും രോഹിതും പരമ്പരയിലെ അവസാന മത്സരം ഒക്ടോബര്‍ 25 ന് സിഡ്നിയിലും കളിക്കും. ഒക്ടോബര്‍ 29, 31, നവംബര്‍ 2, 6, നവംബര്‍ 8 തീയതികളില്‍ യഥാക്രമം കാന്‍ബറ, മെല്‍ബണ്‍, ഹൊബാര്‍ട്ട്, ഗോള്‍ഡ് കോസ്റ്റ്, ബ്രിസ്‌ബേന്‍ എന്നിവിടങ്ങളില്‍ അഞ്ച് ടി20 മത്സരങ്ങള്‍ നടക്കും.

Back to top button
error: