Breaking NewsKeralaLead NewsNEWS
‘വിഭജനഭീതി’ ദിനാചരണം: കാസര്‍കോട് ഗവ. കോളേജില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം

കാസര്‍കോട്: ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷാന്തരീക്ഷം. എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുതള്ളുമുണ്ടായി. വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും പിന്നാലെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വന്‍ പോലീസ് വിന്യാസം കോളേജിലുണ്ട്.
എബിവിപി പ്രവര്‍ത്തകര്‍ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കോലം കത്തിച്ചു. ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.






