Breaking NewsKeralaLead NewsNEWS

എത്തിയത് അസമില്‍ നിന്ന് നാല് മാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായി; പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

ഫറോക്ക്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അന്വേഷണത്തിനൊടുവില്‍ പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.

പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രിവൈകിയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ എആര്‍ ക്യാമ്പില്‍നിന്നെത്തിയ കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമില്‍ നിന്ന് നാല് മാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായിട്ടാണ് പ്രസന്‍ജിത്ത് എത്തിയത്.

Signature-ad

അതുകൊണ്ടുതന്നെ പ്രദേശം പ്രതിക്ക് മുന്‍പരിചയമുണ്ടാകുമെന്ന ധാരണയും പൊലീസിനുണ്ട്. സ്റ്റേഷന്പുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞപറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. വിലങ്ങുള്ളതിനാല്‍ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.

Back to top button
error: