Breaking NewsIndiaLead News

ഫെബ്രുവരിയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 പിന്‍വലിച്ചു; പുതുക്കിയ ബില്‍ ഓഗസ്റ്റ് 11 ന്

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ലോക്ഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 ഔദ്യോഗികമായി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നല്‍കിയ മിക്ക ശുപാര്‍ശകളും ഉള്‍പ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകള്‍ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നല്‍കുന്നതിനുമായാണ് ആദായ നികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട് വരുന്നത്. ജൂലൈ 21 ന് സെലക്റ്റ് കമ്മിറ്റി പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Signature-ad

4,500ലധികം പേജുകളുള്ള വരാനിരിക്കുന്ന ബില്‍ 1961 ലെ പഴയ നിയമത്തിന് പകരമായി രൂപകല്‍പ്പന ചെയ്ത പുതിയ ആദായനികുതി ബില്‍, 2025-ന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു. നിരവധി നിര്‍ദ്ദേശങ്ങളില്‍, സാധാരണ നികുതിദായകര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ചിലത് വേറിട്ടുനില്‍ക്കുന്നുവന്നതാണ് പ്രത്യേകത. ബില്ലിന്റെ ഒന്നിലധികം പതിപ്പുകള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തിയ വ്യക്തവും പുതുക്കിയതുമായ പതിപ്പ് പുറത്തിറക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഫെബ്രുവരി 13 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ലില്‍ ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ട് കമ്മിറ്റി വിപുലമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു.

പുതിയ നിയമത്തില്‍ ഓരോരുത്തരുടെയും നികുതി ബാധ്യത വിവരങ്ങള്‍ ഫയല്‍ ചെയ്യേണ്ട തിയതിക്ക് ശേഷവും പിഴ ഈടാക്കാതെ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാന്‍ അനുവദിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മത-ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നല്‍കുന്ന അജ്ഞാത സംഭാവനകള്‍ക്ക് നികുതി ഇളവ് തുടരുന്ന നിര്‍ദേശം ചര്‍ച്ചയായിരുന്നു. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മത ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് അജ്ഞാത കരങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനാണ് നികുതിയിളവ് അനുവദിച്ച് നല്‍കിയിരുന്നത്.

രാജ്യത്തെ തൊഴിലാളി, മധ്യവര്‍ഗ ജനതയ്ക്ക് നേരിട്ടുള്ള നികുതിയുടെ അധിക ഭാരം ചുമത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന നീതിയുക്തമായ ഒരു നേരിട്ടുള്ള നികുതി സംവിധാനം സൃഷ്ടിക്കുന്നതില്‍ പുതിയ നടപടികള്‍ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ആദ്യ പടിയെന്നോണമാണ് ആദായനികുതി ബില്‍ പുതുതായി അവതരിപ്പികുന്നത്.

Back to top button
error: