ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച അറ്റന്റര്ക്കെതിരേ നടപടി ; 2023 ല്‍ നടന്ന സംഭവത്തില്‍ എ എം ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; മനുഷ്യത്വ വിരുദ്ധതയുടെ കേസ് കോടതിയില്‍

കോഴിക്കോട് : ഓപ്പറേഷന് കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നയാളെ പീഡനത്തി നിരയാക്കിയ അറ്റന്ററെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ നടന്ന സംഭവത്തില്‍ പ്രതിയായ അറ്റന്‍ഡര്‍ എ എം ശശീന്ദ്രനെതിരേയാണ് നടപ ടി. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ ഇയാള്‍ തെറ്റുക്കാരനാണെന്ന് കണ്ടെത്തി യതോടെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയിലാണ് പുറത്താക്കല്‍.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന് പീഡിപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. 2023 മാര്‍ച്ച് 18 ന് നടന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നു.
കോളജ് പ്രിന്‍സിപ്പല്‍ ഒപ്പുവെച്ച ഉത്തരവ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നടപടിയെടുത്തെങ്കിലും ഇയാള്‍ക്കെതിരേയുള്ള പീഡനക്കേസ് കോടതിയിലാണ്. പോരാട്ടം വിജയം കണ്ടെന്നാണ് അതിജീവിതയുടെ പ്രതികരണം. അതേസമയം പൂര്‍ണ്ണമായ നീതി കിട്ടിയില്ലെന്നും ഇപ്പോള്‍ പിരിച്ചുവിടല്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി കൂടി ശിക്ഷിക്കണമെന്നും അതിജീവിത പ്രതികരിച്ചു.






