മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍ ; കേടായ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തു, പണമില്ലാത്തതിനാല്‍ അയച്ച ഉപകരണം കമ്പനി തിരിച്ചയച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഹാരീസ് പറഞ്ഞു. നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പെട്ടിയില്‍ നിന്ന് ഉപകരണം കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു.
കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയച്ചിരുന്നതായും റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് കണ്ടെത്തിയതോടെ എറണാകുളത്തെ കമ്പനി യോട് മടക്കി അയക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞു. ആദ്യഘട്ടത്തില്‍ ഡോ. ചിറക്കന്റെ മുറിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയത് അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.
ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. സിസി ടിവി പരിശോധിച്ചപ്പോള്‍ ഡോ. ഹാരീസ് ചിറയ്ക്കന്റെ മുറിയില്‍ ആരോ കടന്നതായി വ്യക്ത മായെന്നും പറഞ്ഞു. വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു.
നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന ആരോപണവുമായി ആരോ ഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉപകരണം കാണാതാ യിട്ടില്ല എന്ന് ഹാരിസ് ചിറക്കലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വ ത്തില്‍ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയതും പെട്ടി കണ്ടെ ത്തിയ തും. തുറന്ന് പരിശോധിച്ചപ്പോള്‍ നെഫ്രോസ്‌കോപ്പിന്റെ ഭാഗങ്ങളായിരുന്നു കണ്ടെത്തി യത്. എന്നാല്‍ ഇതിന് മുകളില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയ ബില്ല് എങ്ങനെ വന്നു എന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്.






