NEWS
ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു
ഡെറാഡൂണിലെ ബൈലയില് നിന്ന് വികാസ് നഗറിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്
‘ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഡെറാഡൂൺ ജില്ലയിലെ ബുൽഹാദ്-ബൈല റോഡിലാണ് സംഭവം.
ഡെറാഡൂണിലെ ബൈലയില് നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.