Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഒറ്റ വിലാസത്തില്‍ പതിനായിരത്തിലേറെ വോട്ടര്‍മാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തി രാഹുല്‍ ഗാന്ധി; സര്‍വേയില്‍ തുടങ്ങിയ സംശയം വളര്‍ന്നു; കര്‍ണാടക തെരഞ്ഞെടുത്തു; കമ്മീഷന്‍ നല്‍കിയ വോട്ടര്‍ പട്ടികയ്ക്ക് ഏഴടി നീളം!

ന്യൂഡല്‍ഹി: 2014 മുതല്‍ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടക്കുന്നതായുള്ള സംശയം കോണ്‍ഗ്രസിനുണ്ട്. നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ യാഥാര്‍ഥ്യം തേടി രാഹുല്‍ ഗാന്ധി ഇറങ്ങി. ഓരോരോ തിരഞ്ഞെടുപ്പുകളെയായി നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വ്യക്തമായി. അങ്ങനെയാണ് വോട്ടര്‍പട്ടിക പരിശോധനയ്ക്കായി കോണ്‍ഗ്രസ് കച്ചകെട്ടിയിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടത്തിയ ആഭ്യന്തര സര്‍വേയും യഥാര്‍ഥ ഫലവും തമ്മിലുള്ള അന്തരം വലുതായതോടെ പഠനത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തു. തെളിവുകള്‍ അടങ്ങിയ ആറ്റംബോംബ് ഉടന്‍ പൊട്ടിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ആദ്യപടിയായി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ പകര്‍പ്പും സിസിടിവി ദൃശ്യങ്ങളും ചോദിച്ചു. ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏഴടി ഉയരത്തില്‍ നിരവധി കെട്ടുകള്‍ ആയി പേപ്പറില്‍ പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക നല്‍കി. ഈ നടപടി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കളവ് വെളിപ്പെടുത്തുന്നു എന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു

Signature-ad

കര്‍ണാടക ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 ഇടത്ത് വിജയിക്കുമെന്നായിരുന്നു ആഭ്യന്തര സര്‍വേ. ജയിച്ചത് ഒമ്പതിടത്തുമാത്രം. 7 ഇടത്ത് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി.അതില്‍ ഒന്ന് ബാംഗ്ലൂര്‍ സെന്‍ട്രല്‍. അതിനാല്‍ ബാംഗ്ലൂര്‍ സെന്‍ട്രലിലെ മഹാദേവപുര നിയമസഭ മണ്ഡലത്തിലെ വിവരശേഖരണം തുടങ്ങി

2024 ല്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ മന്‍സൂര്‍ അലി ഖാന്‍ (ബിജെപി), പിസി മോഹന്‍ (ഐഎന്‍സി) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകള്‍ 6,26,208.ബിജെപിക്ക് – 6,58,915.

മാര്‍ജിന്‍- 32,707 . മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്

കോണ്‍ഗ്രസിന് 1,15,586 , ബിജെപിക്ക് – 2,29,632, മാര്‍ജിന്‍ -1 ,14,046 പേര്‍. കോണ്‍ഗ്രസ് അന്വേഷണത്തില്‍ കണ്ടെത്തിയ ആകെ കള്ളവോട്ട് 1,00,250

കള്ളവോട്ട് വന്ന വഴി

ഇരട്ട വോട്ടര്‍മാര്‍ – 11,965

വ്യാജ വിലാസങ്ങള്‍ -40,009

ഒറ്റ വിലാസത്തില്‍ കൂടുതല്‍ വോട്ടര്‍മാര്‍ -10,452

വ്യാജ ഫോട്ടോകള്‍ – 4,132

ഫോം 6 ന്റെ ദുരുപയോഗം – 33,692 പേര്‍

വോട്ടര്‍പട്ടിക പരിശോധിച്ച കോണ്‍ഗ്രസിന്റെ കണ്ടെത്തലുകള്‍

ആദിത്യ ശ്രീവാസ്തവ എന്നയാള്‍ക്ക് കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ട്.

വോട്ടര്‍ പട്ടികയില്‍ വീട്ടു നമ്പരിന്റെ സ്ഥാനത്ത് പൂജ്യം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു

അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രം

80 വോട്ടര്‍മാര്‍ക്ക് ഒരു വീടിന്റെറ നമ്പര്‍.

പല കുടുംബങ്ങളില്‍ നിന്നുള്ള 46 പേര്‍ക്ക് ഒറ്റ വിലാസം

68 പേര്‍ക്ക് ഒരു വ്യവസായ സ്ഥാപനത്തിന്റെ വിലാസം

70 വയസുള്ള കന്നി വോട്ടര്‍. ഈ വോട്ടര്‍ വോട്ട് ചെയ്തതിന്റെ രണ്ടു സ്ലിപ്പുകള്‍

തിരിച്ചറിയല്‍ ഫോട്ടോകള്‍ ഇല്ലാത്ത 4132 വോട്ടര്‍മാര്‍

രാഹുല്‍ഗാന്ധി ഉന്നയിക്കുന്ന ആരോപണം

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തകര്‍ത്ത് ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് ബിജെപി എന്നാണ് തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണം. തിരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കാന്‍ ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നില്‍ക്കുന്നു. ഡിജിറ്റല്‍ വോട്ടര്‍ പട്ടികയും ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്നില്ലെങ്കില്‍ അതിന്റെ അര്‍ഥം അവരും ഈ കൊള്ളയില്‍ പങ്കാളികളാണെന്ന്. വോട്ട് മോഷണത്തിനെതിരെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമാണ് തെളിവുകള്‍ പുറത്തുവിടല്‍ എന്നും രാഹുല്‍ ഗാന്ധി പറയുന്നു. വോട്ട് മോഷണത്തിന് കൂട്ടുനിന്നവരൊന്നും രക്ഷപ്പെടില്ലെന്നും പിന്നാലെ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നു.

 

Back to top button
error: