Breaking NewsIndiaWorld

അമേരിക്കയുടെ എതിര്‍പ്പിനെ തരിമ്പും വകവയ്ക്കുന്നില്ല ; റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ; ഈ വര്‍ഷം വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവും

മോസ്‌ക്കോ: താരിഫ് നേരെ പകുതിയാക്കി കൂട്ടി അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴും എണ്ണവാങ്ങുന്ന കാര്യത്തില്‍ റഷ്യയെ കൈവിടാതെ ഇന്ത്യ. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട.

പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യാഴാഴ്ച പറഞ്ഞു. മോസ്‌കോയിലുള്ള ഡോവല്‍ തീയതികള്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ഈ വര്‍ഷം അവസാനം അത് നടക്കുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സന്ദര്‍ശനത്തെക്കുറിച്ച് മോസ്‌കോയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

Signature-ad

റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്നതിലൂടെ ഉക്രെയ്നിനെതിരായ മോസ്‌കോയുടെ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുന്നതായിട്ടാണ് ട്രംപിന്റെ ആരോപണം. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പാളം തെറ്റിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു.

വെള്ളിയാഴ്ചയോടെ നാലാം വര്‍ഷത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്ന ഉക്രെയ്‌നിലെ യുദ്ധം താല്‍ക്കാലികമായി നിര്‍ത്താന്‍ മോസ്‌കോ സമ്മതിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ദ്വിതീയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി. അതേസമയം ഇന്ത്യയും റഷ്യയും തമ്മില്‍ സോവിയറ്റ് കാലഘട്ടം മുതലുള്ള ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളുണ്ട്. വര്‍ഷങ്ങളായി, ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്, ഉഭയകക്ഷി വ്യാപാരം അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തി.

ഏകദേശം നാല് വര്‍ഷം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷം, ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരില്‍ ഒന്നായി മാറിയിരിക്കുന്നു. 2023 മെയ് ആയപ്പോഴേക്കും ഇന്ത്യ പ്രതിദിനം രണ്ട് ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ വാങ്ങുന്നുണ്ടായിരുന്നു. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 45 ശതമാനം വരും. അതിനിടയില്‍ വരും ദിവസങ്ങളില്‍ പുടിന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി ഇരുപക്ഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുള്ള വേദി സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും പിന്നീട് പ്രഖ്യാപിക്കുമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.

 

Back to top button
error: