KeralaLead News

ഒരുവര്‍ഷം മുമ്പ് സമാനദു:ഖം ഏറ്റുവാങ്ങിയവരാണ് ; കേരളമാകെ ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി ; ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് വാക്ക്

തിരുവനന്തപുരം: പ്രകൃതിദുരന്തത്തില്‍ കേരളം ഒന്നടങ്കം ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുന്നെന്നും ആവശ്യമായ ഏതു സഹായവും നല്‍കാന്‍ തയ്യാറാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലൂടെ വ്യക്തമാക്കി.

ദുരന്തത്തില്‍ കുടുങ്ങിയിരിക്കുന്നവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ കേരള സര്‍ക്കാരിനെ കൂടി അറിയിക്കണമെന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞദിവസമായിരുന്നു ഉത്തരാഖണ്ഡിനെ നടുക്കി ധാരാളിയില്‍ മേഘസ്‌ഫോടനമുണ്ടായത്. അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. വീടുകളും നാല് നിലകളിലുള്ള ഹോട്ടലുകളും അപകടത്തില്‍ തകര്‍ന്നു. ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചാര്‍ധാം തീര്‍ത്ഥാടന ത്തിന് പോയ 28 മലയാളികള്‍ ഗംഗോത്രിയ്ക്ക് സമീപം കുടുങ്ങിക്കിടക്കുകയാണ്. മുംബൈ യില്‍ നിന്നുള്ള 20 പേരും കേരളത്തില്‍ നിന്നുപോയ എട്ടുപേരുമാണ് ഇതിലുള്ളത്.

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീക രിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ ജോര്‍ജ് കുര്യന്റെ ഓഫീസിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി യുടെ ഓഫീസ് ഉറപ്പ് നല്‍കി. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ നടപടി തുടങ്ങുമെന്ന് ഉത്തരാഖ ണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് സജ്ജമാ ക്കിയിട്ടുണ്ട്.

 

Back to top button
error: