NEWS

സിനിമ നടി പ്രിയങ്കയെ കുറ്റവിമുക്തയാക്കി, ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് നടി കാവേരിയാണ് പ്രിയങ്കക്കെതിരെ പരാതിയി നൽകിയത്

മാധ്യമങ്ങളിലുടെ ഈ കേസിനെ സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതോടെ പ്രിയങ്കയെ പൊതു സമൂഹത്തിൽ നിന്നു വരെ അകറ്റി നിർത്തിയ അവസ്ഥ ഉണ്ടായി. അത് വലിയ പ്രതിസന്ധിയിലേക്കാണ് പ്രിയങ്കയെ നയിച്ചത്. പിന്നീട് പ്രിയങ്ക നടത്തിയ നിയമയുദ്ധം ആണ് ഇപ്പോൾ വിജയത്തിലെത്തിയത്

തിരുവല്ല: ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ സിനിമ നടി പ്രിയങ്കയെ  വെറുതെ വിട്ട്  ഉത്തരവായി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്.

Signature-ad

2004 ൽ സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ സിനിമ നടി പ്രിയങ്ക ശ്രമിച്ചു എന്നാണ് പരാതി. ഈ കേസാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പരിഗണിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രതിയെ നിരുപാധികം വെറുതെ വിടുകയായിരുന്നു.
പ്രതിക്കുവേണ്ടി അഡ്വ: അഭിലാഷ് അനന്തഗോപനാണ്  ഹാജരായത്.

ഈ കേസ് മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെ പ്രിയങ്കയെ സിനിമാ മേഖലയിൽ നിന്നും അകറ്റി നിർത്തിയ അവസ്ഥ വരെ ഉണ്ടായി. അത് വലിയ പ്രതിസന്ധിയിലേക്കാണ് പ്രിയങ്കയെ നയിച്ചത്. പിന്നീട് പ്രിയങ്കയുടെ നടത്തിയ നിയമയുദ്ധം ആണ് ഇപ്പോൾ വിജയത്തിലെത്തിയത്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അനുകൂലവിധി ഉണ്ടായത് സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു ഇതുമായി ബന്ധപ്പെട്ട് പല സീരിയലുകളിൽ നിന്നും സിനിമയിൽ നിന്നും ടെലിവിഷൻ പരിപാടികളിൽ നിന്നും തന്നെ ഒഴിവാക്കിയിരുന്നു. ഈ വിധിയോടു കൂടി എല്ലാവർക്കും തന്റെ നിരപരാധിത്വം മനസ്സിലാകും എന്ന് പ്രതീക്ഷ ക്ഷിക്കുന്നതായി പ്രിയങ്ക പറഞ്ഞു.

Back to top button
error: