Breaking NewsIndiaLead News

രക്ഷിക്കണേയെന്ന് അലറിവിളിച്ച് ആളുകള്‍: ഉത്തരകാശിയില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും: നിരവധി ഹോട്ടലുകള്‍ ഒലിച്ചുപോയെന്ന് റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം. ഖിര്‍ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നി നില്‍ക്കുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു.

കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രക്ഷിക്കണേയെന്ന് ആളുകള്‍ അലറിവിളിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. നദിക്കരയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്‌സിലെ കുറിപ്പിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

Signature-ad

നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: