
ഗുരുഗ്രാം : ഭര്‍ത്താവിനെ വാടകക്കൊലയാളികളെ വെച്ച് കൊലപ്പെടുത്തി കൊലക്കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കിയ സ്ത്രീ ഒടുവില്‍ ഗുരുഗ്രാമില്‍ അറസ്റ്റി ലായി. ഒരുപക്ഷേ ഇന്ത്യയെ തന്നെ ഞെട്ടിക്കുന്ന സംഭവത്തില്‍ 35 കാരി സോണിദേ വിയും കാമുകനും ഉള്‍പ്പെടെ കൊല്ലാനും മതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചവരുമായി അഞ്ചുപേ രാണ് അറസ്റ്റിലായത്. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി യതെങ്കിലും ഒടുവില്‍ കാമുകന് തന്നെ ബലാത്സംഗം ചെയ്തെന്നും ഭര്‍ത്താവിനെ കൊല്ലുമെന്ന് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി നല്കി.
അയല്‍ക്കാരനുമായുള്ള മാതാവിന്റെ വഴിവിട്ട ബന്ധത്തിന്റെ വീഡിയോ മകള്‍ കാണുകയും അത് പിതാവിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് 37 കാരനായ വിക്രത്തെ കൊലപ്പെടുത്താന്‍ സോണിദേവി തീരുമാനിച്ചത്. പിന്നാലെ കാമുകന് രവീന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ജൂലൈ 26 ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിക്രമിനെ കാറിലേക്ക് വലിച്ചുകയറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഹമ്മദ്പൂര് ജാര്‍സ ഗ്രാമത്തിന് സമീപം കുഴിച്ചിട്ടു. ഈ സംഭവത്തിന് ശേഷം ജൂലൈ 28 ന് സോണി ദേവി (35) ഗുരുഗ്രാം പോലീസിനെ സമീപിച്ച് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്കി. മൂന്ന് ദിവസത്തിന് ശേഷം, ജൂലൈ 31 ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് അയല്‍ക്കാരനായ രവീന്ദ്ര (34) തന്നെ ബലാത്സംഗം ചെയ്യുകയും വീഡിയോ പിടിക്കുകയും ചെയ്തതായി ആരോപിച്ച് മറ്റൊരു പരാതി നല്കി.
ബലാത്സംഗ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ ക്ലിപ്പ് പരസ്യപ്പെടുത്തുമെന്നും ഭര്‍ത്താവി നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് രവീന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ വിക്രത്തെ കൊലപ്പെടുത്തിയ കാര്യം രവീന്ദ്ര സമ്മതിച്ചു. എന്നാല്‍ സോണിദേവിയും താനുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലാ യിരുന്നെന്നും തങ്ങള്‍ അശ്ളീല വീഡിയോ നിര്‍മ്മിച്ചിരുന്നതായും ഇയാള്‍ പോലീസിന് മൊഴി നല്കി. സോണിദേവിയുടെ മകള്‍ പിന്നീട് ഈ വീഡിയോ കാണുകയും അതിനെക്കുറിച്ച് പിതാവിനോട് പറയുകയും ചെയ്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പറഞ്ഞതായും പോലീസ് പറഞ്ഞു.
യൂട്യൂബില്‍ പരിശോധന നടത്തിയാണ് വിക്രത്തിനെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനുമുള്ള പദ്ധതി ഇരുവരും തയ്യാറാക്കിയത്. ‘പദ്ധതി പ്രകാരം വിക്രത്തെ കൊലപ്പെടുത്തിയ ശേഷം പ്രതി രവീന്ദ്ര മുഹമ്മദ്പൂര് ജാര്‍സ ഗ്രാമത്തില്‍ അമ്മാവന് സന്തര്പാലിനെ കാണാന്‍ പോകുകയും അവിടെ വിക്രമിനെ കുഴിച്ചിടുകയും ചെയ്തു. ഈ സമയമെല്ലാം സോണിദേവി രവീന്ദ്രയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി, ജൂലൈ 28 ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്കി. കൊലപാതകത്തിന് സഹായിച്ചതായി ആരോപിക്കപ്പെടുന്ന മനീഷ് (19), ഫരിയാദിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം സംസ്കരിക്കാന്‍ സഹായിച്ച രവിദ്രയുടെ അമ്മാവന് സന്താര്പാലിനെയും (60) പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.






